World

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: യുഎസില്‍ ഹിലരി സ്ഥാനാര്‍ഥിത്വമുറപ്പിച്ചു

ലോസ്ആഞ്ചലസ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ വനിതാ സ്ഥാനാര്‍ഥിയാവാനൊരുങ്ങി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനാവശ്യമായ പിന്തുണ ഹിലരിക്ക് നേടാനായി.
ആകെ 2,383 പ്രതിനിധികളുടെ പിന്തുണയാണു നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനായി വേണ്ടത്. ഇന്നലെ കഴിഞ്ഞ ന്യൂജേഴ്‌സി, ന്യൂ മെക്‌സിക്കോ, സൗത്ത് ഡകോട്ട, മൊണ്ടാന പ്രൈമറികളികള്‍, നോര്‍ത്ത് ഡകോട്ട കോക്കസ് എന്നിവയുടെ ഫലം പുറത്തുവന്നതോടെ ഹിലരി തന്റെ പിന്തുണ ഉറപ്പിച്ചു. ഇവിടങ്ങളില്‍ മൊത്തമായി 694 പ്രതിനിധികളാണു പ്രൈമറിയില്‍ പങ്കെടുത്തത്. തിങ്കളാഴ്ച നടന്ന പ്യുവെര്‍ട്ടോ റിക്കോ പ്രൈമറിയില്‍ 60 ശതമാനം വോട്ട് നേടി ഹിലരി വിജയിച്ചിരുന്നു.
റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബറിലാണ് യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it