പ്രസവാവധി കഴിഞ്ഞ യുവതിയെ സ്ഥലം മാറ്റി; വനിതാകമ്മീഷന്‍ ഇടപെട്ടു

തിരുവനന്തപുരം: പ്രസവാവധി കഴിഞ്ഞെത്തിയ യുവതിയെ 15 കിലോമീറ്റര്‍ അകലെയുള്ള ഓഫിസിലേക്കു സ്ഥലം മാറ്റിയ നടപടിക്കെതിരേ വനിതാ കമ്മീഷന്‍. കായംകുളം കെഎസ്ഇബി ഓഫിസില്‍നിന്ന് പ്രസവാവധിക്കു പോയ സീനിയര്‍ അസിസ്റ്റന്റിനെയാണ് അവധി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ഹരിപ്പാട് ഓഫിസില്‍ നിയമിച്ചത്. വനിതാ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷനംഗം ഷാഹിദ കമാല്‍ യുവതിക്ക് കായംകുളത്ത് തന്നെ നിയമനം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കമ്മീഷന്റെ ഉത്തരവ് കെഎസ്ഇബി നടപ്പാക്കിയതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it