പ്രസവശേഷം അമിത രക്തസ്രാവം അനുഭവപ്പെട്ട യുവതി മരിച്ചു

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനു ശേഷം അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മന്ദലാംകുന്ന് കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ചാലില്‍ പറമ്പില്‍ ആബിദ(35)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നാലാമത്തെ പ്രസവത്തിനായി ആബിദയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു എന്നാല്‍, പ്രസവത്തിനു ശേഷം അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെരോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രാത്രിയോടെ മരിച്ചു. മരണത്തില്‍ പരാതി ഉണ്ടായതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോലിസ് അന്വേഷണം ആരംഭിച്ചു. ആബിദയുടെ ആണ്‍കുഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. കബറടക്കം നടത്തി. മറ്റു മക്കള്‍: ഹഫ്‌ന, അസ്‌ന, അന്‍സില്‍.
Next Story

RELATED STORIES

Share it