kozhikode local

പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിക്കാനിടയായ സംഭവം; ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും വടകര:

വടകര: പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ തലശ്ശേരി ജനറല്‍ ആശുപത്രി ഡപ്യൂട്ടി സുപ്രണ്ട് ഡോ.ജിതിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
ഒഞ്ചിയത്തെ കൊടേരി മീത്തല്‍ വിനീഷിന്റെ ഭാര്യയും പന്തക്കല്‍ തിയ്യക്കണ്ടിയില്‍ രാജന്റെ മകളുമായ നിധിനയും(28) കുഞ്ഞുമാണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായി ഗുരുതരാവസ്ഥയിലായ നിധിനയുടെ നവജാതശിശു പ്രസവസമയത്തു തന്നെ മരിച്ചു. അത്യാസന്ന നിലയിലായ നിധിനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനു ശേഷം മരിക്കുകയാണുണ്ടായത്. ജൂണ്‍ 11നായിരുന്നു ഇവരെ പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പ്രസവത്തിന്റെ സമയത്ത് ആസ്തമ രോഗമുണ്ടായിരുന്ന കാര്യം അഡ്മിഷന്‍ സമയത്തുതന്നെ ഡോക്ടറെ അറിയിച്ചിരുന്നതായും അത് ഡോക്ടര്‍ രേഖപ്പെടുത്തിയതായും വിനീഷ് ആശുപത്രി സൂപ്രണ്ടിനയച്ച പരാതിയില്‍ പറഞ്ഞു.
ജൂണ്‍ 12ന് രാവിലെ പ്രസവമുറിയിലേക്ക് കൊണ്ടുപോയപ്പോള്‍ ആരോഗ്യസ്ഥിതിയെകുറിച്ച് നിധിന ഡോക്ടര്‍മാരോട് പറഞ്ഞതായും സിസേറിയന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രസവമുറിയിലുണ്ടായിരുന്നവര്‍ മോശമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് വൈകുന്നേരത്തോടെ അമ്മയുടെ നില ഗുരുതരമാവുകയും ജീവന്‍ നിലനിര്‍ത്താന്‍ കുഞ്ഞിനെ നഷ്ടപ്പെടേണ്ടി വരുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. അങ്ങിനെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. ഇത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് കാണിച്ചു യുവതിയുടെ ഭര്‍ത്താവും സഹോദരനും സൂപ്രണ്ടിനു പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it