malappuram local

പ്രശ്‌നസാധ്യതാ ബൂത്തുകള്‍ കാമറ നിരീക്ഷണത്തിലാക്കും

മലപ്പുറം: ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകള്‍ കാമറ നിരക്ഷണത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ വെങ്കിടേഷപതി. മലപ്പുറത്ത് വാര്‍ത്താമാധമ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ലഭിച്ച വിവരത്തിന്റെ അടിസ്ഥനത്തില്‍ 194 ബൂത്തുകളിലാണ് ജില്ലയില്‍ പ്രശ്‌ന സാധ്യതയുള്ളത്. ആദിവാസി മേഖലയിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലുമാണിത്.
തിരഞ്ഞെടുപ്പ് പ്രക്രിയ കാമറ നിരീക്ഷണത്തിലാക്കുന്നത് പ്രശ്‌നങ്ങളില്ലാതാക്കാന്‍ സഹായിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ ജില്ലയില്‍ മുന്നംഗ പ്രതേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പും പ്രചാരണവും പ്ലാസ്റ്റിക്, ഫഌ്‌സ് വിമുക്തമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഇത്തവണ നടപ്പാക്കും. പ്രചാരണത്തിന് ഫഌകസ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഉപേക്ഷിക്കണമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും പ്ലാസ്റ്റിക് ഗ്ലാസുകളില്‍ ചായ നല്‍കുന്നതും ഒഴിവാക്കും. തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ മുഴുവന്‍ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു. ആദിവാസി മേഖലയിലെ മാവോവാദി സാനിധ്യം ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ആദിവാസികളെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കിയിട്ടുണ്ട്. പണം നല്‍കിയോ ഭീഷണിപ്പെടുത്തിയോ വോട്ടു ചെയ്യിപ്പിക്കാത്ത സ്വതന്ത്രമായ വോട്ടെടുപ്പ് സാധ്യമാക്കും.
ആവശ്യമായ പോലിസ് സേനയെ ലഭ്യമാക്കും. വള്ളിക്കുന്ന്, വേങ്ങര, കൊണ്ടോട്ടി, തിരൂരങ്ങാടി, തുടങ്ങി സ്ത്രീവോട്ടര്‍മാരുടെ എണ്ണം കുറവുള്ള മണ്ഡലങ്ങളില്‍ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തും. കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it