malappuram local

പ്രശ്‌നബാധിത ബൂത്തുകളില്‍ വോട്ടെടുപ്പ് സമാധാനപരം

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം പോലിസ്‌സ്റ്റേഷന്‍ പരിധിയിലുള്ള അഞ്ചു പ്രശ്‌നബാധിത ബൂത്തുകളിലും സമാധാനപരമായി വോട്ടെടുപ്പ് നടന്നു. അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് പുഞ്ച ഹിദായത്തുല്‍ മദ്‌റസ, തേള്‍പ്പാറ എന്‍എഎംഎംഎല്‍പി സ്‌കൂള്‍, കവളമുക്കട്ട ഗവ. എല്‍പി സ്‌കൂള്‍ (2 ബൂത്തുകള്‍ ), ടി കെ കോളനി തുളപ്പന്‍ കൈ അങ്കണവാടി, നെടുങ്കയം അമിനിറ്റി എന്നിവിടങ്ങളിലാണ് സുഗമമായി തിരഞ്ഞെടുപ്പ് നടത്താനായത്. ജില്ലയിലെ ഏക ആദിവാസി തിരഞ്ഞെടുപ്പ് കേന്ദ്രമായ കരുളായി നെടുങ്കയം അമിനിറ്റി സെന്റ്ര്‍ തിതരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ രാവിലെ പത്തു മണിയോടെയാണ് വോട്ടെടുപ്പ് സജീവമായത്.
പോലിസ് സേനയുടെ കനത്ത കാവലില്‍ തിരഞ്ഞെടുപ്പ് കേന്ദ്രവും ഉദ്യോഗസ്ഥരും നേരത്തെതന്നെ തയ്യാറായി കഴിഞ്ഞിരുന്നു. എന്നാല്‍, കിലോമീറ്ററുകള്‍കലെ ഉള്‍വനത്തിലുള്ള മുണ്ടക്കടവ്, മാന്‍ചീരി, മണ്ണള, മീന്‍മുട്ടി, കുപ്പമല, പൂച്ചപ്പാറ, നാഗമല, പാണപ്പുഴ എന്നിവിടങ്ങളില്‍ നിന്നും നെടുങ്കയത്തെത്തിവേണം വോട്ടു ചെയ്യാന്‍. അതിനാല്‍ ഇവര്‍ക്ക് വോട്ടു ചെയ്യാന്‍ വരാന്‍ വേണ്ടി വനംവകുപ്പ് അധികൃതര്‍ രണ്ടു ജീപ്പുകള്‍ ഒരുക്കിയിരുന്നു.—മഴയും ആന ശല്യവും കാരണം പലര്‍ക്കും വോട്ടുചെയ്യാന്‍ എത്താനായില്ല. വൈകുന്നേരം ആറുമണിയോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി. 452 വോട്ടര്‍മാരുള്ള കോളനിക്കാരില്‍ 295 പേരാണ് വോട്ടു ചെയ്യാനെത്തിയത്.
ഇവിടെ 65.26 ശതമാനം പോളിങ് രേഖപ്പെടുത്തി. അമരമ്പലത്തെ മാവോവാദി ഭീഷണിയുള്ള പാട്ടക്കരിമ്പ് പുഞ്ച ഹിദായത്തുല്‍ മദ്‌റസയില്‍ പാട്ടക്കരിമ്പ് ചോലനായ്ക്ക കോളനിയില്‍ നിന്നുള്ള 121ഓളം വരുന്ന വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്താനെത്തി.
ടി കെകോളനിയില്‍ നിന്നു ആരുകിലോമീറ്ററോളം അകലെ ഉള്‍വനത്തിലുള്ള അച്ചനള കോളനിയിലെ പത്തു പേര്‍ക്കാണ് വോട്ടു ഉണ്ടായിരുന്നത്. അവരെല്ലാം വോട്ടു രേഖപ്പെടുത്താന്‍ നാട്ടിലെക്കിറങ്ങി.
Next Story

RELATED STORIES

Share it