thrissur local

പ്രശ്‌നബാധിത ബൂത്തുകളില്‍ നിരീക്ഷണ സംവിധാനം

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയി ല്‍ നടത്തിയിരിക്കുന്ന ഒരുക്കങ്ങള്‍ കലക്ടറേറ്റില്‍ തിരഞ്ഞെടുപ്പു നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
സ്വതന്ത്രവും നിര്‍ഭയവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്താന്‍വേണ്ട കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലയില്‍ ഉറപ്പാക്കിയിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ നിരീക്ഷകരെ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയും നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും അനധികൃത വിപണനം തടയുന്നതിന് പ്രത്യേക കണ്‍ട്രോ ള്‍ റൂം തുറന്നതായും പട്രോളിംഗും മറ്റു പരിശോധനകളും ശക്തിപ്പെടുത്തിയതായും കലക്ടര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളില്‍ നിരീക്ഷകര്‍ സംതൃപ്തി രേഖപ്പെടുത്തി. അനധികൃതമായി പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 35, 000ല്‍ അധികം പ്രചാരണ സാമഗ്രികള്‍ ഇതിനായി നിയോഗിച്ചിരിക്കുന്ന പ്രത്യേക സ്‌ക്വാഡുകള്‍ നീക്കം ചെയ്തതായി ആ ന്റി ഡീ ഫേസ്‌മെന്റ് വിഭാഗം നോഡല്‍ ഓഫിസര്‍ യോഗത്തെ അറിയിച്ചു. പോളിങ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്റെ നിരീക്ഷകനായി ജില്ലയിലെത്തിയ നിധിന്‍ ചന്ദ്ര നിര്‍ദേശം നല്‍കി.
തുടര്‍ന്ന് കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകരായ ദേവരാജ് ദേവ്, ഗാംഗ്‌ലി പഡു, പോലിസ് നിരീക്ഷകനായി ജില്ലയിലെത്തിയ മല്ലികാര്‍ജ്ജുന പ്രസന്ന, എഡിഎം കെ ശെല്‍വരാജ്, തൃശൂര്‍ സബ് കളക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പോലിസ് മേധാവികളായ കെ ജി സൈമണ്‍, കെ കാര്‍ത്തിക്, തിഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ നളിനി, വിവിധ നോഡല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it