Pathanamthitta local

പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷയൊരുക്കാന്‍ 1406 പേര്‍

പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഒരുക്കും. ജില്ലയിലെ 1458 ബൂത്തുകളില്‍ പ്രശ്‌ന-സ്വാധീന സാധ്യതയുള്ള ബൂത്തുകളില്‍ 1406 പോലിസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. ഇതിനു പുറമെ 418 സ്‌പെഷ്യല്‍ പോലിസ് ഉദ്യോഗസ്ഥരുമുണ്ടാവും. 60 ബൂത്തുകളാണ് പ്രശ്‌നസാധ്യതയുള്ളതായി കണക്കാക്കുന്നത്. 90 ബൂത്തുകളില്‍ സ്വാധീന സാധ്യതയും 17 എണ്ണം സങ്കീര്‍ണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തി ല്‍ ഒമ്പത് എസ്‌ഐമാരും, 81 സിവി ല്‍ പോലിസ് ഓഫിസര്‍മാരുമടങ്ങുന്ന ജില്ലാ സ്‌ട്രൈക്കിങ് ഫോഴ്‌സും അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഒരു ടീമില്‍ രണ്ട് എസ്‌ഐമാരും 18 സിപിഒമാരുമടങ്ങുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സും രംഗത്തുണ്ടാവും. 11 സിഐമാരുടെ നേതൃത്വത്തില്‍ ഒരു എസ്‌ഐയും ഒന്‍പത് പോലിസുകാരുമടങ്ങുന്ന 11 സ്‌ട്രൈക്കിങ് ഫോഴ്‌സിനും രൂപം നല്‍കും. സിഐമാരുടെ സംഘത്തിനൊപ്പം ഒരു വീഡിയോഗ്രാഫറുമുണ്ടാവും. 11 ഇലക്ഷന്‍ സര്‍ക്കിളുകളില്‍ ഒരു എസ്‌ഐയുടെ നേതൃത്വത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീതമുള്ള 50 സെന്‍സിറ്റീവ് പിക്കറ്റുകള്‍ ഏ ര്‍പ്പെടുത്തും.
ജില്ലയിലെ 50 പോലിസ് സ്റ്റേഷന്‍ പരിധിയിലായി 40 ക്രമസമാധാനപാലന പട്രോളിങ് സംഘങ്ങളുണ്ടാവും. ഇതിനു പുറമെ ഒരു എസ്‌ഐ മൂന്ന് സിപിഒമാരുമടങ്ങുന്ന സംഘം പോളിങ് ബൂത്തുകളില്‍ പട്രോളിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പോലിസ് മേധാവി ടി നാരായണന്‍, എഡിഎം എം സുരേഷ്‌കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സുന്ദരന്‍ ആചാരി പങ്കെടുത്തു.
Next Story

RELATED STORIES

Share it