kasaragod local

പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി കലക്്ടറുടെ അദാലത്ത്

മഞ്ചേശ്വരം: ജില്ലാ കലക്്ടര്‍ കെ ജീവന്‍ മഞ്ചേശ്വരം താലൂക്കില്‍ നടത്തിയ അദാലത്തില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു. നഷ്ടപ്പെട്ടുപോയ ആധാരത്തിന് പകരം പകര്‍പ്പ് ലഭ്യമാക്കുന്നതിന് സഹായിക്കണമെന്നതായിരുന്നു ജില്ലാ കലക്ടര്‍ക്ക് മുമ്പില്‍ കയ്യാര്‍ കൊക്കച്ചാല്‍ സ്വദേശിയായ കൃഷ്ണപ്പ പൂജാരിയുടെ അപേക്ഷ. തന്റെ കൃഷിസ്ഥലത്തുകൂടി കടന്നുപോകുന്ന ഇലക്ട്രിക്‌ലൈനില്‍ നിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ച് കൃഷി നശിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വൈദ്യുതിലൈന്‍ ഉയര്‍ത്തിസ്ഥാപിക്കുന്നതിന് നടപടിവേണമെന്നായിരുന്നു പൈവളിക ചിപ്പാറില്‍ നിന്നുള്ള കൃഷ്ണഭട്ടിന്റെ ആവശ്യം. പെര്‍മുദെ ജലനിധിയില്‍ നിന്ന് കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നതായിരുന്നു പൈവളിക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അച്ചുത ചേവറിന്റെ പരാതി. വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലത്തിന് തന്റെയും മാതാവിന്റെയും പേരില്‍ പട്ടയം ലഭിക്കണമെന്നതായിരുന്നു ബായാറില്‍ നിന്നുള്ള അബൂബക്കറിന്റെ ആവശ്യം. 130 പരാതികളാണ് മഞ്ചേശ്വരം താലൂക്കില്‍ നടത്തിയ താലൂക്ക്തല പരാതി പരിഹാര അദാലത്തിലെത്തിയത്. ഇനി കൃഷ്ണപ്പയ്ക്ക് നഷ്ടമായ ആധാരത്തിന് പകരം പുതിയത് വൈകാതെ ലഭിക്കും. കൃഷ്ണഭട്ടിന് തീപിടിക്കുമെന്ന ഭീതിയില്ലാതെ കൃഷി നടത്താം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനാല്‍ ഇതുവരെ ഉപ്പള കന്യാന റോഡിലെ സമീപത്തെ കൃഷ്ണഭട്ടിന്റെ കൃഷിയിടത്തില്‍ തീപ്പിടിത്തമുണ്ടായതായി അറിയില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വേനല്‍ക്കാലത്ത് തീപ്പിടിത്തമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുല്ലുകള്‍ ഉണങ്ങിയും മറ്റു സാഹചര്യങ്ങളാല്‍ തീപ്പിടിക്കാനുള്ള സാധ്യയുണ്ട്. കൃഷി നശിക്കുമെന്ന് പരാതിക്കാരന് ആശങ്കയുള്ളതിനാല്‍ ഒരു പോസ്റ്റ് പുതിയതായി സ്ഥാപിച്ച് വൈദ്യുതി ലൈന്‍ കുറച്ചുകൂടി ഉയര്‍ത്തി സ്ഥാപിക്കും. ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റിയിട്ടുണ്ട്. അച്ചുത ചേവാറിന്റെ പരാതിയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടറിനോട് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. വിവിധ വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയാതിരുന്നത് ഉള്‍പ്പെടെ നിരവധി പരാതികള്‍ കലക്ടര്‍ നേരിട്ട് ഇടപ്പെട്ട് പരിഹാരമുണ്ടാക്കി. 130 പരാതികളാണ് വിവിധ വകുപ്പുകളിലാണ് പരിഗണിച്ചത്. ഇന്നലെ മാത്രം ലഭിച്ചത് 49 പരാതികളാണ്. 81 പരാതികള്‍ നവംബര്‍ 13 മുതല്‍ 22 വരെ വരെ ലഭിച്ചിരുന്നു. പഴയ പരാതികളില്‍ 49 എണ്ണം പരിഹരിച്ചു. പട്ടയവുമായി ബന്ധപ്പെട്ട് 49 അപേക്ഷകളും ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നാല്, കൃഷിവകുപ്പുമായി ബന്ധപ്പെട്ട് ഏഴ്, ഇലക്ഷന്‍ രണ്ട്, സീറോ ലാന്‍ഡ്— ആറ്, പൊതുവിഭാഗം 13 എന്നിങ്ങനെയായിരുന്നു 81 അപേക്ഷകള്‍. പുതിയതായി ലഭിച്ചതില്‍ 32 റവന്യുമായി ബന്ധപ്പെട്ടതും 17 എണ്ണം മറ്റു വകുപ്പുകള്‍ക്കും കൈമാറി. എഡിഎം എന്‍ ദേവീദാസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ പി വി അബ്ദുസമദ്, കെ രവികുമാര്‍, ശശീധര ഷെട്ടി, മഞ്ചേശ്വരം തഹസില്‍ദാര്‍ അനില്‍ ഫിലിപ്പ്, മഞ്ചേശ്വരം തഹസില്‍ദാര്‍(ഭൂരേഖ) മുസ്തഫ കമാല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it