പ്രശാന്ത് കിഷോര്‍ ജെഡിയു ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: ജനതാദള്‍ യുനൈറ്റഡ് ഉപാധ്യക്ഷനായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ നിയമിച്ചു. പാര്‍ട്ടി പ്രസിഡന്റ് നിതീഷ് കുമാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ നിതീഷിനു പിറകേ പാര്‍ട്ടിയിലെ രണ്ടാമനായി പ്രശാന്ത് കിഷോര്‍ മാറി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി തന്ത്രങ്ങള്‍ തയ്യാറാക്കി നല്‍കിയ പ്രശാന്ത് കിഷോര്‍ അടുത്തിടെയാണ് ജെഡിയുവില്‍ ചേര്‍ന്നത്.
പുതുമുഖവും പ്രായം കുറഞ്ഞ നേതാവുമായ കിഷോറിനെ ജെഡിയു ഉപാധ്യക്ഷനാക്കിയതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it