പ്രശസ്തി തന്നെത്തേടി വരുന്നു: സ്വാമി
BY Sumeera SMR30 Jun 2016 4:31 AM GMT
Sumeera SMR30 Jun 2016 4:31 AM GMT
ന്യൂഡല്‍ഹി: കീര്‍ത്തി നേടാനായി താന്‍ പ്രസ്താവനകള്‍ ഇറക്കാറില്ലെന്നും അവ തന്നെ നിരന്തരം തേടിവരുന്നതാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. സാമിയുടെ വിവാദ പ്രസ്താവനകള്‍ പ്രസിദ്ധി ആര്ജിക്കാനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ നരേന്ദ്ര മോദിയെ ബഹുമാനിക്കുന്നയാളാണ്. എന്നാല്‍, മാധ്യമങ്ങള്‍ കള്ളക്കഥകള്‍ മെനഞ്ഞ് തന്നെ പ്രകോപിപ്പിക്കുകയാണ്. പ്രശസ്തി അവിരാമം ഒരു രാഷ്ട്രീയ നേതാവിനെ തേടുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. 30 ചാനല്‍ വാഹനങ്ങള്‍ ദിനംപ്രതി തന്റെ വീടിനു പുറത്ത് കാത്തുകിടക്കുന്നു. ദൃശ്യ-പത്ര മാധ്യമങ്ങളില്‍ നിന്ന് ദിനംപ്രതി 200 മിസ്ഡ്കോളുകള് ലഭിക്കുന്നുണ്ട്-സ്വാമി ട്വിറ്ററില്‍ കുറിച്ചു.
സ്വാമി കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെതിരേ നടത്തിയ പ്രസ്താവനകള്‍ പ്രധാനമന്ത്രി തള്ളിയിരുന്നു.
സ്വാമി കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെതിരേ നടത്തിയ പ്രസ്താവനകള്‍ പ്രധാനമന്ത്രി തള്ളിയിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT