Kollam Local

പ്രവേശനോല്‍സവത്തോടെ പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം

കൊല്ലം: വേനലവധിക്ക് വിരാമമിട്ട് സ്‌കൂളുകള്‍ ഇന്നലെ തുറന്നു. ജില്ലാ തല പ്രവേശനോല്‍സവം കടയ്ക്കല്‍ ജിഎച്ച്എസ്എസില്‍ നടന്നു.
സ്‌കൂള്‍ അങ്കണത്തിലെ പുളിമരച്ചോട്ടില്‍ നടന്ന ചടങ്ങ് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് മുന്നോടിയായി കടയ്ക്കല്‍ ഗവ. എച്ച്എസ്എസ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ മനോഹരമായ സ്വാഗതഗാനവും പ്രവേശനഗാനവും അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് വല്‍സല പ്രവേശനോല്‍സവദിന സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് വി സുബ്ബലാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ പഠനോപകരണങ്ങളും ഉപഹാരങ്ങളും നല്‍കി വരവേറ്റു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ജില്ലാപഞ്ചായത്തംഗം പിആര്‍ പുഷ്‌കരന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു, ഡോ. പി ബാബുക്കുട്ടന്‍, ഡോ. എസ് ഷാജു, ടിആര്‍ ശ്രീദേവി, ഡി ലില്ലി, എസ് ഷാജി, എ സൈനുദ്ദീന്‍, എസ് ബിന്ദു, എസ് സുജ, എ ഹയറുന്നിസാബീവി, ടി തുളസീധരന്‍, ജെഎസ് ഷൈല, കെ വേണുകുമാരന്‍നായര്‍, പി ശശിധരന്‍പിള്ള, ജി ഗോപിനാഥന്‍നായര്‍, എ ഷിയാദ്ഖാന്‍, കെ രാജേന്ദ്രപ്രസാദ് സംസാരിച്ചു.
പാരിപ്പള്ളി:പാരിപ്പള്ളി ഗവ.എല്‍പിഎസിലെ പ്രവേശനോല്‍സവം അക്ഷരദീപം തെളിച്ചുകൊണ്ട് ഇത്തികര ബ്ലോക്ക് വൈസ് പ്രസിഡന്റ് സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഭുവനേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി, വാര്‍ഡംഗങ്ങളായ ശാന്ദിനി, ഷൈലഅശോകദാസ്, മണികണ്ഠന്‍, സോമന്‍, സ്റ്റാഫ് സെക്രട്ടറി മിനി സംസാരിച്ചു.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഉപജില്ലാ പഞ്ചായത്ത്തല പ്രവേശനോല്‍വം കുലശേഖരപുരം ആദിനാട് ഗവ.യുപി സ്‌കൂളില്‍ നടന്നു. ഇതിനോടനുബന്ധിച്ച് സ്‌കൂള്‍ ശതാബ്ദി ആഘോഷ ഉദ്ഘാടനവും നടന്നു. ആഘോഷപരിപാടികള്‍ നിയുക്ത എംഎല്‍എ ആര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം സി രാധാമണി, പ്രധാനാധ്യാപിക ഐ ബുഷ്‌റ, പങ്കെടുത്തു.
ചവറ: ശങ്കരമംഗലം കാമന്‍കുളങ്ങര സര്‍ക്കാര്‍ എല്‍ പി സ്‌ക്കൂളില്‍ വര്‍ണ്ണശബളമായി പ്രവേശനോല്‍സവം നടന്നു. ചവറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ ലളിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റും എസ് എം സി ചെയര്‍മാനുമായ വര്‍ഗ്ഗീസ് എം കൊച്ചുപറമ്പില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി സതീഭായി, ചവറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഫ്രാണ്‍സിസ്, സെക്രട്ടറി മോഹനന്‍ കന്നിട്ടയില്‍, പിടിഎ വൈസ്. പ്രസിഡന്റ് ഉദയകുമാര്‍, പ്രഥമ അധ്യാപിക ലിന്റാ മേരി, ശിവപ്രസാദ്, പൊന്‍മന നിശാന്ത്, സ്റ്റാഫ് സെക്രട്ടറി ഷെരീഫ് സംസാരിച്ചു.
ഉമയനല്ലൂര്‍: ഉമയനല്ലൂര്‍ വാഴപ്പള്ളി എല്‍പിഎസില്‍ നടന്ന പ്രവേശനോല്‍സവത്തില്‍ അക്ഷര ലോകത്തേക്ക് പുതുതായെത്തിയ കുട്ടികള്‍ മണ്‍ചിരാതു കൊളുത്തി അക്ഷരദീപം തെളിയിച്ചു. കുട്ടികള്‍ ദീപം പകര്‍ന്ന് നല്‍കുന്നതിനും സമ്മാനങ്ങളും മധുരവും നല്‍കുന്നതിന് ജനപ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും പങ്കുചേര്‍ന്നു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്രവേശനേല്‍സവം വാര്‍ഡ് മെംബര്‍ ബി മായ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മെംബര്‍ സിന്ധു കുട്ടികള്‍ക്ക് അക്ഷര ദീപം പകര്‍ന്നു നല്‍കി. പിടിഎ പ്രസിഡന്റ് ശിവപാലന്‍പിള്ള, പ്രധാനാധ്യാപിക എ നസീമാ ബീവി, എസ് ഹാരീസ്, ജലാലുദ്ദീന്‍ മുസ്‌ല്യാര്‍, ഷമീന, എ എം റാഫി, റാഷിദ്, എ എം ഹാഷിം, സ്റ്റാഫ് സെക്രട്ടറി ജയലക്ഷ്മി സംസാരിച്ചു.
ശാസ്താംകോട്ട: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോല്‍സവം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി അനില ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനില്‍ വല്ല്യത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം എസ് ദിലീപ്, പ്രഫ. രാഘവന്‍ നായര്‍, എസ് ഓമനക്കുട്ടന്‍പിള്ള, ഗോകുലം തുളസി, പ്രധാനാധ്യാപിക അനിതകുമാരി, വിശ്വംഭരന്‍, വൈറ്റസ് സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിയുടെ നേതൃത്വത്തില്‍ നവാഗതര്‍ക്ക് സ്‌കൂള്‍ ബാഗുകളും വിവിധ സ്ഥാപനങ്ങള്‍ നോട്ടുബുക്കുകളും സൗജന്യമായി വിതരണം ചെയ്തു. ശാസ്താംകോട്ട മലയാളം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
ശാസ്താംകോട്ട പഞ്ചായത്ത് തല പ്രവേശനോല്‍സവം പള്ളിശ്ശേരിക്കല്‍ എല്‍പിഎസില്‍ നടന്നു. ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ബീന ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം സി നൗഷാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ആര്‍ കൃഷ്ണകുമാര്‍, എ തസ്‌നി, എ ജുമൈലത്ത്, നിഷ സജീവ്, സി എസ് അനുജകുമാരി, എസ് ജെ സജിത്കുമാര്‍, ഡി അജയകുമാര്‍, കെ ബി ഓമനക്കുട്ടന്‍, പ്രധാനാധ്യാപിക കെ രാജശ്രീ സംസാരിച്ചു. അരിനല്ലൂര്‍ കോവൂര്‍ യുപി സ്‌കൂളിലെ പ്രവേശനോല്‍സവം സ്‌കൂള്‍ മാനേജര്‍ അജിത്കുമാര്‍ ബി പിള്ള നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കോവൂര്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. സൗജന്യ യൂനിഫോമിന്റെ വിതരണ ഉദ്ഘാടനം തേവലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി നിര്‍വഹിച്ചു. വിരമിച്ച അധ്യാപിക പ്രസന്നകുമാരിയെ ചടങ്ങില്‍ ആദരിച്ചു. പ്രാധാനാധ്യാപിക കെ ഇന്ദിര, ജില്ലാ പഞ്ചാത്ത് അംഗം ബി സേതുലക്ഷ്മി, ബാലചന്ദ്രന്‍പിള്ള സംസാരിച്ചു.
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗവണ്‍മെന്റ് യുപിഎസില്‍ പഞ്ചായത്തു തല പ്രവേശനോല്‍സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് നളിനിയമ്മ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ സുബാഷ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം, വാര്‍ഡ് മെംബര്‍ ലൈലാബീവി, പി എന്‍രാധാമണി, റാഫിയാബീവി, ഇല്ല്യാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it