kasaragod local

പ്രവേശനോല്‍സവത്തിനായി ജനമനസ്സുകള്‍ ഒരുമിച്ചു; മേലാങ്കോട്ട് സ്‌കൂള്‍ മനോഹരമായി

കാഞ്ഞങ്ങാട്: സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ചപ്പോള്‍ മേലാങ്കോട്ട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ.യുപി സ്‌കൂള്‍ മനോഹരമായി. പ്രവേശനോല്‍സവത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച കളര്‍ഫുള്‍ സ്‌കൂള്‍ പരിപാടിയുടെ ഭാഗമായാണ് ക്ലബ്ബുകളുടെയും വായനശാലകളുടെയും കുടുംബശ്രീകളുടെയും യുവ സമിതികളുടെയും കൂട്ടായ്മയില്‍ സ്‌കൂള്‍ ചുമരുകള്‍ ആകര്‍ഷകമായത്.
പെയിന്റ് റോളറുകളും ബ്രഷുകളും ചായപ്പാത്രങ്ങളുമായി ശ്രമദാനത്തിന് എത്തിയത് നാടിന് കൗതുകമായി. സ്തീകള്‍ പത്തു സംഘങ്ങളായി ചൂലുകള്‍ കൊണ്ട് ചുമരുകള്‍ വൃത്തിയാക്കിയതിന് പുറമെ മറ്റൊരു സംഘം ചായം പൂശി ക്ലാസ് മുറികളും ഹാളും ശുചിത്വമുറികളും ആകര്‍ഷകമാക്കി. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, കൗണ്‍സിലര്‍ സാവിത്രി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി വി ജയരാജന്‍, അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് ്അഡ്വ.പി എന്‍ വിനോദ് കുമാര്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ ജി രജനി, ബല്ല ബാബു, രതീഷ് കാലിക്കടവ്, ഷാലു പാര്‍ക്കോ എന്നിവര്‍ നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it