Pathanamthitta local

പ്രവേശനോല്‍സവം നടത്തി



പെരിങ്ങര:  പഞ്ചായത്തുതല പ്രവേശനോല്‍സവം മേപ്രാല്‍ ഗവ. എല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനിമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജൈവ വിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം മിനിമോള്‍ ജോസ് നിര്‍വഹിച്ചു.വടശേരിക്കര: റാന്നി-പെരുനാട് സെന്റ് മേരീസ് ബഥനി ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോല്‍സവം നടത്തി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഉദ്ഘാടനം ചെയ്തു. ബഥനി ആശ്രമം സൂപ്പീരിയര്‍ റവ. ഫാ. മത്തായി ഒഐസി അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എസ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. പ്രവേശനോല്‍സവത്തോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. നവാഗതരായ കുട്ടികളെ മധുരം നല്‍കിയാണ് മുതിര്‍ന്ന കുട്ടികള്‍ സ്വീകരിച്ചത്. പന്തളം:  ബ്ലോക്കുതല സ്‌കൂള്‍ പ്രവേശനോല്‍സവം ചേരിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്നു.  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി കെ സതി അധ്യക്ഷത വഹിച്ചു.   അടൂര്‍:  ബ്ലോക്കുതല പ്രവേശനോത്സവം തെങ്ങനം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.  കുറ്റൂര്‍: ശബരിവിദ്യാപീഠത്തില്‍ നടന്ന  പ്രവേശനോല്‍സവം ഒ കെ അനില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സെക്രട്ടറി ശശധരന്‍ മാമ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുധ, സതീ പ്രസന്നകുമാര്‍, സിന്ധു കൃഷ്ണന്‍,സിന്ധു ശ്രീപ്രകാശ്, അനിത നേതൃത്വം നല്‍കി. കല്ലൂപ്പാറ: ഗവ. എച്എസ്എസില്‍ നടന്ന പ്രവേശനോല്‍സവത്തില്‍ ലക്ഷ്മണന്‍ പിള്ള മുഖ്യ അതിഥിയായിരുന്നു. ഗോപകുമാര്‍, ജോര്‍ജ്ജ് തോമസ്, രേണുകഭായി, ശശികുമാര്‍ സംസാരിച്ചുമല്ലപ്പള്ളി: ബ്ലോക്കുതല പ്രവേശനോല്‍സവം ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റജി ചാക്കോ അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി ശ്രീകുമാര്‍ കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.ചുങ്കപ്പാറ: സിഎംഎസ് എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ഇലഞ്ഞിപ്പുറം ഉദ്ഘാടനം ചെയ്തു. റവ വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ചു.റാന്നി: ഇടമണ്‍ വാകത്താനം ഹോളി ഫാമിലി എല്‍പി സ്‌കൂളിലെ പ്രവേശനോത്സവം  പഴവങ്ങാടി പഞ്ചായത്ത് അംഗം കെ എന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. കീഴ്‌വായ്പൂര്: ഗവണ്‍മെന്റ് ഹയര്‍ സെകന്ററി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം കീഴ്‌വായ്പൂര് എസ്‌ഐ ബി രമേശന്‍ ഉദ്ഘാടനം ചെയ്തു. കീഴ്‌വായ്പ്പൂര് ജനമൈത്രി പോലിസിന്റ് നേതൃത്വത്തില്‍  മധുരം വിതരണം ചെയ്തു. കോഴഞ്ചേരി: ഗവ. ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിറ്റിഎ. പ്രസിഡന്റ് ക്രിസ്റ്റഫര്‍ ദാസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. വര്‍ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പിറ്റിഎ. പ്രസിഡന്റ് രാജി പി സഖറിയാ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട: പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറില്‍ സ്‌കൂളില്‍ പ്രവേശനോല്‍സവം നടത്തി. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠന സാമഗ്രികളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്‌കൂള്‍ പ്രവേശനോല്‍സവം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.കൊടുമണ്‍: അങ്ങാടിക്കല്‍ വടക്ക് നവകേരള ഗ്രന്ഥശാല, സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍പി സ്‌കൂളിലും ദേവസ്വം ബോര്‍ഡ് യുപിഎസിലും പ്രവേശനോത്സവവും കുട്ടികള്‍ക്ക് പഠന ഉപകരണ വിതരണവും നടത്തി. ഗവ. എല്‍പിഎസില്‍ ജില്ലപഞ്ചായത്ത് അംഗം ആര്‍ ബിരാജീവ് കുമാറും ദേവസ്വം ബോര്‍ഡ് യുപി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന പ്രഭയും ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it