kasaragod local

പ്രവേശനോല്‍സവം ജില്ലാതല ഉദ്ഘാടനം പേരാല്‍ സ്‌കൂളില്‍



കുമ്പള: റവന്യൂ ജില്ലാ സ്‌കൂള്‍ പ്രവേശനോല്‍സവം പേരാല്‍ ജിജെബിഎസ് സ്‌കൂളില്‍ ഇന്ന് നടക്കും. രാവിലെ പത്തിന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുര്‍റസാഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്്ടര്‍ കെ ജീവന്‍ ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ടരികാക്ഷ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ എസ് അഹമ്മദ്, ജനാര്‍ദ്ദനന്‍, കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ്,പി അബ്ദുല്‍ഖാദര്‍ ഹാജി, കെ രവിവര്‍മ്മ, കെ കൈലാസമൂര്‍ത്തി, എന്‍ വി കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് പേരാല്‍,  സുരേഷ് കുമാര്‍ സംസാരിക്കും.
Next Story

RELATED STORIES

Share it