kannur local

പ്രവേശനത്തിരക്ക് ; പല സ്‌കൂളുകളും പ്രവേശന നടപടികള്‍ നിര്‍ത്തി



കണ്ണൂര്‍: പ്രവേശനം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി എത്തുന്നവരെ ഉള്‍ക്കൊള്ളാനാവാത്ത നില. ആവശ്യത്തിന് ക്ലാസ് സൗകര്യമില്ലാത്ത പല സ്‌കൂളുകളും പ്രവേശനം ഇതിനകം തന്നെ അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളെ തുടര്‍ന്നാണ് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം സാധ്യമായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതുതായി പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊണ്ടിയില്‍ സെ ന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ 140 കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് ഇതിനകം പ്രവേശനം നേടിയത്. വെള്ളൂര്‍ ജിഎല്‍പിയില്‍ 110ഉം പാനൂര്‍ മൊകേരി ഈസ്റ്റ് യുപി സ്‌കൂളില്‍ 108 ഉം കുട്ടികള്‍ പുതുതായി ചേര്‍ന്നു. മയ്യില്‍ എല്‍പിയി ല്‍ 118 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസിലെത്തിയത്. ഇതില്‍ സെ ന്റ് ജോണ്‍സ്, വെള്ളൂര്‍ ജിഎല്‍പി എന്നിവിടങ്ങളില്ലൊം ക്ലാസ് സൗകര്യങ്ങളുടെ പരിമിതി കാരണം പ്രവേശനം അവസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ഏഴ് കുട്ടികള്‍ മാത്രമുണ്ടായിരുന്ന കാഞ്ഞിരങ്ങാട് കൃഷ്ണ മാരാര്‍ എഎല്‍പി സ്‌കൂളില്‍ ഈ വര്‍ഷം 77 വിദ്യാര്‍ഥികളാണ് ആദ്യാക്ഷരം നുകരാന്‍ ചേര്‍ന്നത്. മാനേജര്‍ നാട്ടുകാരുടെ കമ്മിറ്റിക്ക് കൈമാറിയ സ്‌കൂളാണിത്. രണ്ട് മുതലുള്ള ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം തേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി.  മൊകേരി ഈസ്റ്റ് യുപി യില്‍ രണ്ടു മുതല്‍ ഏഴുവരെ ക്ലാസുകളിലേക്ക് 65 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ചേര്‍ന്നത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് വിടുതല്‍ നേടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ഈ പ്രവണത കാണിക്കുന്നത്. അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള ഫലപ്രദമായ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. പിടിഎ, അധ്യാപകര്‍, നാട്ടുകാ ര്‍, വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ എന്നിവരുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പ്രത്യേക പരിശീലനത്തിനായി ഭാഷാലാബ് എന്ന പദ്ധതി രൂപീകരിച്ചു. വിരമിച്ച കോളജ് അധ്യാപകരടക്കമുള്ള ഭാഷാ വിദഗ്ധരെ ഉപയോഗിച്ച് സ്‌കൂള്‍ ക്ലാസിനു പുറമെ പ്രത്യേക ഭാഷാ പരിശീലനമാണ് ലക്ഷ്യമിടുന്നത്. ഗണിതം അനായാസമാക്കാനും പ്രത്യേക ക്ലാസ് നടത്തും. അതാത് സ്‌കൂള്‍ പിടിഎയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
Next Story

RELATED STORIES

Share it