kannur local

പ്രവീണ്‍ വധശ്രമം: 8 സിപിഎമ്മുകാര്‍ക്കെതിരേ കേസ്

തലശ്ശേരി: ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് മലാല്‍ കുറുവാങ്കണ്ടി വീട്ടില്‍ പ്രവീണി(35)നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കതിരൂര്‍ പോലിസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വരുന്നതിനിടെ കതിരൂര്‍ പുല്യോട് സിഎച്ച് മുക്കില്‍ വച്ചാണ് പ്രവീണിനെ ഒരു സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത.് ഇരു കാലുകള്‍ക്കും കൈക്കും തലക്കും വെട്ടേറ്റ പ്രവീണ്‍ ഉള്ളിയേരി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇടതു കൈപ്പത്തി അറ്റുതൂങ്ങുകയും ശരീരത്തില്‍ മാരാകമായ മുറിവേല്‍ക്കുകയും ചെയ്ത പ്രവീണിന്റെ നിലഗുരുതരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പൊന്ന്യം മേഖലയില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ ഹര്‍ത്താലാചരിച്ചു. സംഘര്‍ഷ മേഖലയില്‍ കനത്ത പോലിസ് കാവല്‍ തുടരുകയാണ്. പ്രതികളെ കണ്ടെത്താന്‍ റെയ്ഡ് നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it