പ്രവീണ്‍ രാഷ്ട്രപാല്‍ എംപി അന്തരിച്ചു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗം പ്രവീണ്‍ രാഷ്ട്രപാല്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രാഷ്ട്രപാലിന് വൈദ്യസഹായം ലഭ്യമാക്കുന്നതിനു മുമ്പ് മരണം സംഭവിച്ചതായി അദ്ദേഹത്തിന്റെ അനുയായി അമൃത് പാണ്ഡ്യ പറഞ്ഞു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് ആദായ നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും ആദായനികുതി വകുപ്പ് ജീവനക്കാരുടെയും ട്രേഡ് യൂനിയന്‍ സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വംനല്‍കുകയുണ്ടായി.
2000 ഏപ്രില്‍ മുതല്‍ 2012 വരെ രാജ്യസഭയില്‍ അംഗമായിരുന്നു രാഷ്ട്രപാല്‍. 2012ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
Next Story

RELATED STORIES

Share it