Flash News

പ്രവാസി മലയാളിക്ക് അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

പ്രവാസി മലയാളിക്ക് അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്
X
siddiq-ahdക്വാലാലംപൂര്‍: ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറും പ്രമുഖ വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദിന് ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്. മാനവ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമുള്ള അദ്ദേഹത്തിന്റെ  സേവനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഐക്യരാഷ്ട്രസഭയുടെ മതസൗഹാര്‍ദ്ദയജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നടക്കുന്ന രാജ്യാന്തര സൗഹൃദ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
Next Story

RELATED STORIES

Share it