Gulf

പ്രവാസി മലയാളികളുടെ സ്വീകാര്യതക്ക് കാരണം കേരളത്തിലെ മത സൗഹാര്‍ദ്ദം: സി. രാധാകൃഷ്ണന്‍

പ്രവാസി മലയാളികളുടെ സ്വീകാര്യതക്ക് കാരണം കേരളത്തിലെ മത സൗഹാര്‍ദ്ദം:  സി. രാധാകൃഷ്ണന്‍
X


ഷാര്‍ജ:  മലയാളികള്‍ക്ക് ഏത് രാജ്യത്തും ഏത് ഭാഷക്കാരോടും സൗഹൃദം കൂടാന്‍ കഴിയുന്നതും അവരുടെ പ്രിയപ്പെട്ടവരായി ജീവിക്കാന്‍ കഴിയുന്നതും കേരളത്തിലുള്ള മത സൗഹാര്‍ദ്ദത്തിന്റെ ഗുണം കൊണ്ടാണന്ന് പ്രമുഖ സാഹിത്യകാരനായ സി. രാധാകൃഷ്ണന്‍. ജൂത, ക്രിസ്ത്യന്‍, മുസ് ലിം മതങ്ങളുടെ ഏറ്റവും പുരാതനാലയങ്ങള്‍ കേരളത്തിലാണുള്ളത്. എല്ലാ മതങ്ങളെയും രണ്ട് കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍. അതിന്റെ ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരാണ് പ്രവാസികളടക്കമുള്ള മലയാളികള്‍. ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകമേളയില്‍ അടരുന്ന ആകാശവും മുമ്പേ പറക്കുന്ന പക്ഷികളും എന്ന വിഷയത്തില്‍ നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ എല്ലാ രാഷ്ട്ര തലവന്‍മാരും  ഷാര്‍ജ ഭരണാധികാരിയെ പോലെ പുസ്ത പ്രേമികളായിരുന്നെങ്കില്‍ ലോകം എന്നോ സമാധാനമായി കഴിഞ്ഞിരുന്നു. മനുഷ്യന് ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല സ്മരിണക എന്നത് സാഹിത്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി. ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവര്‍ സംസാരിച്ചു. തന്‍സി ഹാസര്‍ ചടങ്ങ് നിയന്ത്രിച്ചു. മൊയ്തീന്‍ ചടങ്ങില്‍ മോഡറേറ്ററായിരുന്നു.

Next Story

RELATED STORIES

Share it