malappuram local

പ്രവാസി മലപ്പുറം ജില്ലാ ലെയ്‌സണ്‍ ഓഫിസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍



കോട്ടക്കല്‍: പ്രവാസി മലപ്പുറം ജില്ലാ ലെയ്‌സണ്‍ ഓഫിസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്  കെ സി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് അന്നത്തെ എംഎല്‍എ അബ്ദുള്‍ സമദ് സമദാനിയുടെയും എംപിയായ ഇടി മുഹമ്മദ് ബഷീറിന്റെയും സമ്മര്‍ദ്ധ ഫലമായാണ് കോട്ടക്കലില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ജില്ലാ ലയ്‌സണ്‍ ഓഫിസ് ആരംഭിച്ചത്. 2012 ജൂണ്‍ 16 ന് മന്ത്രി തന്നെയാണ് ഉദ്ഘാടനം ചെയ്തതും. 2012 ല്‍ അന്നത്തെ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബിര്‍ കൃഷിഭവനോട് ചേര്‍ന്ന് മുറി അനുവദിച്ച് കൊടുത്തിരുന്നു. പ്രവാസികള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ഓഫിസ് ഒരാഴ്ചയായി തുറന്നിട്ടില്ല. ഒട്ടേറെ പേരാണ് നിരവധി ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവാസി ഓഫീസിനെ സമീപിക്കുന്നത്. ഓഫിസിന് മുന്നില്‍ വാതിലില്‍ താല്‍കാലികമായി ഓഫിസ് കോഴിക്കോട്ടേക്ക് മാറ്റിയിരിക്കുന്നു എന്ന് എഴുതിവച്ചിരിക്കുന്നു. പ്രവാസി ക്ഷേമ വകുപ്പിന്റെ ലെയ്‌സണ്‍ ഓഫീസ് മാറ്റിയ വിവരം ഒൗദ്യോഗികമായി അറിയിക്കാത്തതുമൂലം നിരവധി പേരാണ് ദിനംപ്രതി വന്നു മടങ്ങിപേവുന്നതും. ഇനി മറ്റൊരാവശ്യങ്ങള്‍ക്കായി മലപ്പുറത്ത് ഉള്ളവര്‍ കോഴിക്കോട് ഓഫിസിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. പാലക്കാട് ജില്ലയുടെയും ഓഫിസായും കോട്ടക്കല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസി മന്ത്രി കെ ടി ജലീലിന്റെ ജില്ല കൂടിയായ മലപ്പുറത്ത് നിന്ന് ഈ ഓഫിസ് മാറ്റുന്നതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it