Kottayam Local

പ്രവാസി ഭാരതീയരുടെ വോട്ട്: മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോട്ടയം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയുടെ അഞ്ച് പകര്‍പ്പുകള്‍ എടുത്ത് ഒപ്പ് രേഖപ്പെടുത്തി നാല് പകര്‍പ്പുകള്‍ അടിയന്തരമായി വരണാധികാരികളെ ഏല്‍പ്പിക്കണം.
വരണാധികാരികള്‍ പോളിങ് സ്റ്റേഷനില്‍ നല്‍കുന്ന മാര്‍ക്ക്ഡ് കോപ്പി, വര്‍ക്കിങ് കോപ്പി എന്നിവ തയ്യാറാക്കി രണ്ട് പകര്‍പ്പുകള്‍ നിശ്ചിത ദിവസം ബിഡിഓമാരെ ഏല്‍പ്പിക്കണം.
പ്രവാസി ഭാരതീയര്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനില്‍ ഹാജരാവുമ്പോള്‍ അവര്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ പകര്‍പ്പ് നല്‍കിയ പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ വേണം തിരിച്ചറിയല്‍ രേഖയായി പരിശോധിക്കേണ്ടത്.
പ്രവാസി ഭാരതീയരുടെ വോട്ടര്‍ പട്ടിക പ്രത്യേകം തയ്യാറാക്കി ക്രമനമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് വേളയില്‍ ഫോറം 21 എ യിലെ വോട്ട് രജിസ്റ്ററിന്റെ രണ്ടാം കോളത്തില്‍ രേഖപ്പെടുത്തുന്ന പ്രവാസി വോട്ടര്‍ പട്ടികയിലെ ക്രമ നമ്പരിന് മുമ്പില്‍ പിവി എന്നുകൂടി ചേര്‍ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it