Gulf

പ്രവാസി പുനരധിവാസം ഗൗരവമായി കാണണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പ്രവാസി പുനരധിവാസം ഗൗരവമായി കാണണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X






ദമ്മാം: ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്വീഫ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സൗദിയിലെ പ്രത്യേക തൊഴില്‍, സാമ്പത്തിക സാഹചര്യങ്ങളില്‍ പ്രവാസികള്‍ വെല്ലുവിളി നേരിടുകയാണ്. നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പ്രവാസി പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് തയാറാക്കണമെന്നും അഭ്യര്‍ഥിച്ചു. യോഗത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജഹാന്‍ കൊടുങ്ങല്ലൂര്‍ (പ്രസിഡന്റ്), ഹാഷിര്‍ വാണിയമ്പലം (ജ. സെക്രട്ടറി), സിദ്ദീഖ് കൊണ്ടോട്ടി (ട്രഷറര്‍), ഫൈസല്‍ താനൂര്‍ (വൈസ് പ്രസി.), ജാഫര്‍ കൊടിഞ്ഞി (ജോ. സെക്രട്ടറി). നസീം കടയ്ക്കല്‍, അന്‍വര്‍ സാദത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it