Flash News

പ്രവാസി ക്ഷേമപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും



കൊച്ചി: സംരംഭം തുടങ്ങാനും വീട്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുമായി വായ്പയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് വിവിധ കാരണങ്ങളുടെ പേരില്‍ വായ്പ നിഷേധിക്കുന്ന ദേശസാല്‍കൃത ബാങ്കുകളുടെ നടപടി കര്‍ശനമായി പരിശോധിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. കെ എന്‍ രാഘവന്‍. എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി സിറ്റിങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡി കൃത്യമായി ബാങ്കുകള്‍ക്ക് ലഭിക്കുന്നില്ലെന്നും അതിനാല്‍ പ്രവാസികള്‍ക്ക് മറ്റു പല കാരണങ്ങളും പറഞ്ഞ് വായ്പ നിഷേധിക്കുകയാണെന്നും വ്യക്തമാക്കി നിരവധി പരാതികളാണ് നിയമസഭ സമിതിക്കു മുന്നില്‍ പ്രവാസി സംഘടനകളും വ്യക്തികളും ഉന്നയിച്ചത്. ബാങ്കുകള്‍ക്ക് 15 ശതമാനം സബ്‌സിഡി കൃത്യമായി നല്‍കുന്നുണ്ടെന്നും വായ്പ നിഷേധിക്കുന്ന അപേക്ഷകര്‍ നോര്‍ക്കയെ സമീപിച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാവുമെന്നും നോര്‍ക്ക സിഇഒ അറിയിച്ചു. സഹകരണ ബാങ്കുകളെയും ജില്ലാ, പ്രാഥമിക സംഘങ്ങളെയും പ്രവാസികള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ പ്രവാസികള്‍ക്ക് വായ്പ നല്‍കൂ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ കടുംപിടിത്തം ഒഴിവാക്കി അനായാസം വായ്പ ലഭ്യമാക്കുന്നതിന് സഹകരണ ബാങ്കുകളെയും കേരളത്തിലെ ബാങ്കുകളെയും സമീപിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.പ്രവാസികള്‍ക്കുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഒരു മാസത്തിനുള്ളില്‍ ഓണ്‍ലൈനാക്കുമെന്നും  ഇതിന്റെ  ട്രയല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനായി ചേര്‍ന്ന സമിതിക്കു മുന്നില്‍ നിരവധി പരാതികളെത്തി. സമിതി അംഗങ്ങളായ  അബ്ദുല്ല, വി അബ്ദുറഹ്മാന്‍, പി ജെ ജോസഫ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, എം രാജഗോപാല്‍, കാരാട്ട് റസാഖ്, ഇ ടി ടൈസണ്‍ മാസ്്റ്റര്‍, രാജന്‍,  രാജേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it