പ്രവാസികള്‍ ഇത്തവണയും പുറത്ത്

ന്യൂഡല്‍ഹി: സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു ജോലിചെയ്യുന്നവര്‍ക്ക് നാട്ടിലെത്താതെ ഇത്തവണയും വോട്ട് ചെയ്യാന്‍ ആവില്ല. പ്രവാസികള്‍ക്കും സൈനികര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജോലി ചെയ്യുന്നിടത്തു വോട്ട് ചെയ്യാന്‍ അവകാശം നല്‍കുന്നതിനോട് കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അനുകൂലമാണ്.
പ്രവാസികള്‍ക്ക് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നതു സംബന്ധിച്ച സമഗ്ര നിയമഭേദഗതി ബില്ല് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണെന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മന്ത്രിസഭയുടെ അനുമതി ലഭിച്ചാലുടന്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി മൂന്നുമാസം കൂടി സമയം അനുവദിച്ചെങ്കിലും ഇതേവരെ കമ്മീഷന്‍ അനുകൂല നിലപാടു സ്വീകരിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവിലെ സംവിധാനം തുടരുമെന്നാണ് ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി പറഞ്ഞത്.
Next Story

RELATED STORIES

Share it