'പ്രവാസികള്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കണം'

തിരൂരങ്ങാടി: സ്വദേശത്തും വിദേശത്തുമുള്ള പ്രവാസികുടുംബങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ സുരക്ഷയും സഹായവും ഉറപ്പുവരുത്തുന്നതിന്  ഇന്‍ഷുറന്‍സ് അടക്കമുള്ള ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
തിരിച്ചുവരുന്ന  പ്രവാസികളില്‍ ഭൂരിഭാഗവും വിവിധ രോഗങ്ങളുടെ പിടിയിലാണ്. ഗള്‍ഫുനാടുകളിലെ സ്വദേശിവല്‍ക്കരണവും തൊഴില്‍ രാഹിത്യവും പ്രവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ഖാഇദേ മില്ലത്ത് ഭവനില്‍ ചേര്‍ന്ന  യോഗത്തില്‍ പ്രസിഡന്റ് എസ് വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു.
ജന. സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, ഖജാഞ്ചി കാപ്പില്‍ മുഹമ്മദ് പാഷ, പി എം കെ കാഞ്ഞിയൂര്‍, കെ സി അഹമ്മദ്, എം എസ് അലവി, എ പി ഉമ്മര്‍, നല്ലനാട് ഷാജഹാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it