Gulf

പ്രവാസികള്‍ക്ക് ആശ്വാസമായി യു.എ.ഇ.യില്‍ വാടക കുറയുന്നു

ദുബയ്:  പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി യു.എ.ഇ.യില്‍ വാടക കുറയുന്നതായി പ്രമുഖ ഡാറ്റാ സേവനാ ദാതാക്കളായ നമ്പിയോ എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും ജീവിത ചിലവേറിയ നഗരങ്ങളുടെ പട്ടികയില്‍ പെട്ടിരുന്ന ദുബയ്, അബുദബി, ഷാര്‍ജ എന്നീ പട്ടണങ്ങളുടെ റാങ്കിംഗ് നിരക്ക് താഴ്ന്നതായി ഈ സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 2017 ല്‍ പട്ടികയില്‍ 190 ഉണ്ടായിരുന്ന ദുബയ് ഇപ്പോള്‍ 210 ാം സ്ഥാനമാണുള്ളത്. അബുദബി 252 സ്ഥാനത്ത് നിന്നും 303 ലേക്കാണ് മാറിയിരിക്കുന്നത്. ഷാര്‍ജ 273 ല്‍ നിന്നും 324 ാം സ്ഥാനത്താണുള്ളത്. ഈ വര്‍ഷം വാറ്റ് ഏര്‍പ്പെടുത്തിയതോടെ ജീവിത ചിലവ് വര്‍ദ്ധിച്ച പ്രവാസികള്‍ക്ക് ഏറെ പണം ചിലവിടുന്ന വീട്ട് വാടക കുറയുന്നത് ഏറെ ആശ്വാസമാണ്. വിവിധ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ ഈ വര്‍ഷം ആയിര കണക്കിന് താമസ കെട്ടിടങ്ങളാണ് പുതിയതായി പണി പൂര്‍ത്തിയാക്കുന്നത്. വാടക ഓരോ വര്‍ഷവും കുത്തനെ കൂട്ടിയിരുന്ന കെട്ടിട ഉടമകള്‍ ഈ വര്‍ഷം മുതല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറച്ചാണ് വാടകക്ക് നല്‍കുന്നത്.
Next Story

RELATED STORIES

Share it