malappuram local

പ്രവാസികളെ പുനരിധിവസിപ്പിക്കാന്‍ പദ്ധതികള്‍: എസ്എംഇഎ

മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ചെറുകിട വ്യവസായ രംഗത്ത് സാധ്യകളൊരുക്കുന്നതിന് കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന  കേരള സ്റ്റേറ്റ് എസ്എംഇഒ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ചെറുകിട വ്യവസയങ്ങളുടെ ലൈസന്‍സ് പുതുക്കുന്ന കാലപരിധി ഒരു വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി ഉയര്‍ത്താനുള്ള ഉത്തരവ് നടപ്പിലാക്കുന്നത്  വൈകിപ്പിക്കുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സര്‍ക്കാറിന്റെ വികലമായ വ്യവസായ നടപടികള്‍ കാരണം ആത്മഹത്യ ചെയ്ത തൃശൂര്‍ വടക്കഞ്ചേരിയിലെ ഇ പി സുരേഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനും തീരുമാനിച്ചു.
കേരളത്തിലെ അംഗീകൃത സംഘടനയായ കേരള സ്റ്റേറ്റ് എസ്എംഇഒ സംസ്ഥാന പ്രസിഡന്റായി  അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയേയും സംസ്ഥാന സെക്രട്ടറിയായി എം ബി അഫ്‌സലിനെയും വീണ്ടും തിരഞ്ഞെടുത്തു. ഭാരവാഹികള്‍: കെ പി ഹുസൈന്‍ ഹാജി (മലപ്പുറം), പി. ജെ ജോര്‍ജ്ജ് കുട്ടി ( തൃശൂര്‍), ഇ അബൂബക്കര്‍ ഹാജി (കാസര്‍കോട്) ( ൈവസ് പ്രസിഡന്റുമാര്‍). മുഹമ്മദ് ഗദ്ദാഫി (മലപ്പുറം), കെ പിഅനില്‍ദേവ്(എറണാകുളം),  മാഹിന്‍ അബൂബക്കര്‍ (തിരുവനന്തപുരം), മുഹമ്മദ് ബാപ്പു (കോഴിക്കോട്) (സെക്രട്ടറിമാര്‍). രമേശ് നടുത്തൊടി (മലപ്പുറം) (ഖജാഞ്ചി).
Next Story

RELATED STORIES

Share it