wayanad local

പ്രവാചക സ്മരണ പുതുക്കി നബിദിനാഘോഷം

കാവുംമന്ദം: ഇഹ്‌യാഉല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് നബിദിനാഘോഷം സംഘടിപ്പിച്ചു. ടൗണില്‍ നടത്തിയ നബിദിന റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
പൊതുസമ്മേളനം മഹല്ല് പ്രസിഡന്റ് പി കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി സുഹൈല്‍ വാഫി മുഖ്യപ്രഭാഷണം നടത്തി. ടി കുഞ്ഞുമുഹമ്മദ്, അബൂബക്കര്‍, ഹാഷിം മുസ്‌ല്യാര്‍, അസീസ് മുസ്‌ല്യാര്‍, അബാസ് വാഫി, ഹനീഫ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it