malappuram local

പ്രവാചക നിന്ദ; ജില്ലയില്‍ പ്രതിഷേധമിരമ്പി

മലപ്പുറം: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി മാതൃഭൂമി പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ നാടെങ്ങും പ്രതിഷേധമിരമ്പി. പോപുലര്‍ഫ്രണ്ട്, സമസ്ത, മുസ്‌ലിം യൂത്ത്‌ലീഗ്, കാംപസ് ഫ്രണ്ട്, എസ്‌കെഎസ്എസ്എഫ്, മുസ്‌ലിം ജമാഅ ത്ത്, എംഎസ്എഫ്, കെഎടിഎ ഫ്, മെക്ക, പിഡിപി, ജീലാനി സ്റ്റഡി സെന്റര്‍ തുടങ്ങി ഒട്ടേറെ മുസ്‌ലിംസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
അപലപനീയം: സമസ്ത
ചേളാരി: പ്രവാചകന്‍ മുഹമ്മദ് നബിയേയും പത്‌നിയേയും അനുചരന്മാരേയും അറബികളേയും അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ നിലപാട് അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാരും പറഞ്ഞു.
ഇത്തരം നിലപാടുകള്‍ മത സൗഹാര്‍ദവും സമാധാനവും തകര്‍ക്കുന്നതാണ്. മഹത്തായ പാരമ്പര്യമുള്ള ഇത്തരമൊരു പത്രത്തില്‍ നിന്നും ഈ രീതിയില്‍ പ്രവാചകനെ അധിക്ഷേപിക്കുന്ന കുറിപ്പ് പ്രതീക്ഷിച്ചതല്ലെന്നും ബന്ധപ്പെട്ടവര്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സമസ്ത പോഷക സംഘടനാ നേതാക്കള്‍
പ്രവാചകരെയും മതവിശ്വാസത്തെയും അവഹേളിക്കുന്ന വിധത്തിലുള്ള മാതൃഭൂമി നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലയിലെ സമസ്ത പോഷക സംഘടനാ ഭാരവാഹികള്‍ പത്രകുറിപ്പില്‍ പറഞ്ഞു. ഹാജി കെ മമ്മദ് ഫൈസി(എസ്‌വൈഎസ്), കെ ടി ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ ഖാസിമി(ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), പി എ ജബ്ബാര്‍ ഹാജി(മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍), ഷഹീര്‍ അന്‍വരി പുറങ്ങ്(എസ് കെഎസ്എസ്എഫ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന്റെ വിവാദ ലേഖനത്തിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എസ്‌കെഎസ്എസ്എഫ് മേഖലാ, ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ചേറൂര്‍ ക്ലസ്റ്ററില്‍ ഹുസൈന്‍ ഫൈസി ചേറൂര്‍, കെപിഎം ബശീര്‍, മുഹമ്മദ് കാപ്പില്‍ നേതൃത്വം നല്‍കി.
എംഎസ്എഫ്
പ്രവാചകനെ അപകീര്‍ത്തി പെടുത്തുന്ന വിധം മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന പ്രകടനത്തില്‍ മാതൃഭൂമി പത്രം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. എംഎസ്എഫ് സംസ്ഥാന ഖജാന്‍ഞ്ചി എന്‍കെ അഫ്‌സലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ടി പി ഹാരിസ് അധ്യക്ഷത വഹിച്ചു.
കെ പി മുഹമ്മദ് ഇഖ്ബാല്‍, കബീര്‍ മുതുപറമ്പ്, റിയാസ് പുല്‍പറ്റ, ഷാഫി കാടേങ്ങല്‍, മുഹമ്മദലി നരിക്കുന്നന്‍, കെ മുഹമ്മദ് ബഷീര്‍, സാലിഹ് മാടമ്പി, ഫാരിസ് കറുത്തേടത്ത്, ഹംസത്തലി ചെനങ്കര, സജീര്‍ കളപ്പാടന്‍, നൗഫല്‍ കാട്ടുങ്ങല്‍, ഷംസീര്‍ മേലേതില്‍ നേതൃത്വം നല്‍കി. കേരള മുസ്‌ലിം ജമാഅത്ത്: ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും അവഹേളിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ സമീപനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഒരുമൈതാന കൈയ്യടി പ്രസംഗികന്റെ തലത്തിലേക്ക് തരംതാണുപോയ ന്യായാധിപന്റെ പ്രസ്താവനയുടെ ചുവട് പിടിച്ച്, മാതൃഭൂമിപത്രം മെനഞ്ഞുണ്ടാക്കിയ പ്രവാചക നിന്ദ തീര്‍ത്തും അപകടകരമാണ്. പത്രത്തില്‍ വന്ന പ്രസ്തുത കുറിപ്പിന് പരസ്യമായി മാപ്പ് അപേക്ഷിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും കേരള മുസ്‌ലിം ജമാഅത്ത് മുന്നറിയിപ്പ് നല്‍കി. സയ്യിദ് യൂസുഫുല്‍ ജീലാനി അധ്യക്ഷത വഹിച്ചു. മനരിക്കല്‍ അബ്ദുറഹ്മാന്‍ ഹാജി, വി പി ഹബീബ് കോയ തങ്ങള്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബ്ദു ഹാജി വേങ്ങര, പി എം മുസ്തഫ, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ , ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ബശീര്‍ പങ്കെടുത്തു.
എസ്‌കെഎസ്എസ്എഫ്
മുഹമ്മദ് നബിക്കെതിരെ മോശമായ വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധിച്ച് എസ്‌കെഎസ്എസ്എഫ് മാതൃഭുമി ദിനപത്രത്തിന്റെ മഞ്ചേരി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജലീല്‍ , ഉമര്‍ഫാറൂഖ്‌ഫൈസി, മിദ്‌ലാജ് കിടങ്ങഴി, അബ്ദുറഹ്മാന്‍ തോട്ടുപൊയില്‍, ജലീല്‍കാരകുന്ന്, ഫഖ്‌റുദ്ധീന്‍ കാരകുന്ന് ഹാരിസ് , ശമീര്‍ ഉള്ളാടംകുന്ന്, ഇഹ്‌സാ ന്‍ പയ്യനാട് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.
തിരൂര്‍ ഏരിയ എസ്‌കെഎസ്എസ്എഫ് കമ്മിറ്റി തിരൂര്‍ നഗരത്തില്‍ മതൃഭൂമി കത്തിച്ചു പ്രകടനം നടത്തി. പത്ര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരുസമുദായത്തെയും അതിന്റെ വക്താവിനെയും അവഹേളിക്കുന്നതും നിന്ദിക്കുന്നതുമായ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി നിലപാട് ന്യായീകരിക്കനാവില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
സയ്യിദ് എ എസ് കെ തങ്ങള്‍,പി എം റഫീഖ് അഹമ്മദ്,കെ സി നൗഫല്‍, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, ഐ പി അബു പുതുപ്പള്ളി, അബ്ദുറഹ്മാന്‍ ഫൈസി, അ ന്‍വര്‍ സ്വാദിഖ് തിരൂര്‍, റഊഫ് കണ്ണന്തള്ളി, മുസ്തഫ മതിലിങ്ങ ല്‍, അഷ്‌റഫ് ദാരിമി വെട്ടം, ഇര്‍ശാദ് കൂട്ടായി, നാസര്‍ കട്ടച്ചിറ നേതൃത്വം വഹിച്ചു.
കെഎടിഎഫ്
മാതൃഭൂമി പത്രത്തില്‍ ദൈവവിളി കിട്ടിയ നേതാവ് എന്ന പേരില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി വന്ന വാര്‍ത്തക്കെതിരെ കെഎടിഎഫ് പെരിന്തല്‍മണ്ണ സബ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വാര്‍ത്ത നല്‍കിയ ലേഖകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാതൃഭൂമി പത്രധികൃതരോട് ആവശ്യപ്പെട്ടു. ഹുസയ്ന്‍ പാറല്‍, പി പി അബ്ദുളള, വി മുഹമ്മദ് ബഷീ ര്‍, മുസ്തഫ വളപുരം, പി മുഹ്‌സിന്‍, സി എച്ച് ഷക്കീബ്, എ കെ നജീബ്, സി കെ ഷാജഹാന്‍ പ്രസംഗിച്ചു.
മെക്ക
മാതൃഭൂമി നഗരപ്പതിപ്പില്‍ പ്രവാചകനെതിരെ ദുരാരോപണം ഉന്നയിച്ച് ദൈവവിളി കിട്ടിയ നേതാവ് എന്ന പേരില്‍ വാര്‍ത്ത പ്രസിധീകരിച്ചതിനെതിരെ മെക്ക പെരിന്തല്‍മണ്ണ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. ടി കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി എം എ ജബ്ബാര്‍, സി എച്ച് ഹംസ മാസ്റ്റര്‍, എം എം നൂറുദ്ദീന്‍, ഹുസൈന്‍ പാറല്‍, പി വാപ്പുട്ടി, സി എം അബ്ദുളള സംസാരിച്ചു.
പിഡിപി
പ്രവാചകനെ കുറിച്ച് മ്ലേച്ചമായ രീതിയില്‍ മാതൃഭൂമി പത്രം പ്രസിദ്ധികരിച്ച ലേഖനം ഗുരുതരപ്രോകോപനം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി ആരോപിച്ചു. പകോപനം സൃഷ്ടിച്ച് മുസ്‌ലിംഗങ്ങളെ തെരുവിലിറക്കി അതില്‍ നേട്ടം കൊയ്യാനിരിക്കുന്ന ദുഷ്ടശക്തികളുടെ കുതന്ത്രത്തില്‍ അകപ്പെടാതെ സമാധനപരമായ പ്രതിഷേധത്തിന്റെ മാര്‍ഗം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
യൂത്ത് ലീഗ്
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത ഒളിയജണ്ടയുടെ ഭാഗമാണൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുസ്‌ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്നവരാണ് ഭാരതീയര്‍. സല്‍മാന്‍ റുശ്ദിയുടെ വിവാദ പുസ്തകത്തിനു ആ ദ്യം നിരോധനമേര്‍പ്പെടുത്തിയത് ഇന്ത്യയാണ്. രാജ്യത്തിന്റെ മഹത്തായ മതേതര പാരമ്പര്യത്തിന് കളങ്കമേല്‍പിക്കുന്നതാണ് വാര്‍ത്തയെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ജീലാനി സ്റ്റഡി സെന്റര്‍
ലോക മുസ്‌ലിംകള്‍ ജീവനക്കാളേറെ സ്‌നേഹിക്കുന്ന പ്രവാചകനെ തരം താഴ്ത്തുന്ന രീതിയില്‍ തെറിയഭിഷേകം നടത്തിയ മാതൃഭൂമി പത്രത്തിന്റെ സമീപനം അധിക്ഷേപാര്‍ഹമാണെന്നു ജീലാനി സ്റ്റഡി സെന്റര്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇത്തരം പ്രവണതകള്‍ സമ്പൂര്‍ണമായ അരാചകത്വത്തിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുകയെന്ന യാഥാര്‍ഥ്യത്തെ കുറിച്ച് മാതൃഭൂമിക്ക് ബോധോദയമുണ്ടായില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും. ഹാജി നിസാമുദ്ദീന്‍ ശാഹ് ഖാദിരി ചിശ്തി അധ്യക്ഷതവഹിച്ചു. മജീദ് ഹുദവി, പ്രഫ. കൊടുവള്ളി അബ്ദുല്‍ഖാദര്‍, ഫസലുല്ല ഫൈസി വലിയോറ, സുലൈമാന്‍ ഹുദവി അഞ്ചച്ചവിടി സംസാരിച്ചു. സംഭവത്തില്‍ ജീലാനി സ്റ്റഡി സെന്റര്‍ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. അസ്‌ലം ഹുദവി കോഡൂര്‍ അധ്യക്ഷതവഹിച്ചു.
മുസ്‌ലിം ഐക്യ വേദി
കോഴിക്കോട് മാതൃഭൂമി ദിനപ്പത്രം നഗരം പതിപ്പില്‍ മുഹമ്മദ് നബിയെക്കുറിച്ച് മോശമായ രീതിയില്‍ വാര്‍ത്ത നല്‍കിയതി ല്‍ പ്രതിഷേധിച്ച് എടപ്പാള്‍ മുസ്‌ലിം ഐക്യ വേദിയുടെ നേത്ര്വതത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിനൊടുവില്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചു.
പ്രതിഷേധ പ്രകടനത്തിനു ജലീല്‍ മുതുര്‍ , ജുനൈദ് എടപ്പാള്‍ , ലത്തീഫ് എടപ്പാള്‍, സക്കീര്‍ പൊന്നാനി, സൈനുദ്ധീന്‍ അയങ്കലം എന്നിവര്‍ നേത്രത്വം നല്‍കി.
Next Story

RELATED STORIES

Share it