kannur local

പ്രവാചകസ്മരണ പുതുക്കി നാടെങ്ങും നബിദിനമാഘോഷിച്ചു

കണ്ണൂര്‍: പ്രവാചകസ്മരണ പുതുക്കി നാടെങ്ങും നബിദിനം ആഘോഷിച്ചു. വിവിധ മഹല്ല് കമ്മിറ്റികളുടെയും മദ്‌റസകളുടെയും മത-സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ റാലികളും കലാപരിപാടികളും നടത്തി. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന സദസ്സുകളും സംഘടിപ്പിച്ചു.
റാലികള്‍ക്ക് ദഫ്, സ്‌കൗട്ട്, കോല്‍ക്കളി എന്നിവ മാറ്റുകൂട്ടി. രക്ഷിതാക്കളും വിദ്യാര്‍ഥികളും അണിനിരന്ന റാലികള്‍ കാണാന്‍ പാതയോരങ്ങളില്‍ സ്ത്രീകളടങ്ങുന്ന വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ഘോഷയാത്രകളില്‍ പങ്കെടുത്തവര്‍ക്ക് മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. വിവിധ പള്ളികളിലും മദ്‌റസകളിലും അന്നദാനവും നടന്നു.
കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാം സഭയുടെ ആഭിമുഖ്യത്തിലുള്ള റാലി െേഡപ്യൂട്ടി മേയര്‍ സി സമീര്‍ ഉദ്ഘാടനം ചെയ്തു. ടി എ തങ്ങള്‍ പ്രാര്‍ഥന നടത്തി. പി വി എ റഹീം അധ്യക്ഷത വഹിച്ചു. കെ പി ഇസ്മായില്‍, എം സുബൈര്‍ ഹാജി, എസ് എം അബ്ദുല്‍ ജബ്ബാര്‍, പി പി സൈനുദ്ദീന്‍, ചേരിക്കല്‍ സത്താര്‍ ഹാജി, കെ കെ മുഹമ്മദ് മനാസ്, പി കെ അബ്ദുല്‍ ഖാദര്‍, പി എം റഷീദ്, എ. ശിഹാബുദ്ദീന്‍, ബി വി ഖാലിദ്, എം കെ നൂറുദ്ദീന്‍, എം പി ഇബ്രാഹീം ഹാജി, പി സലീം, പി പി ഇബ്രഹീം ഹാജി സംസാരിച്ചു. പയ്യന്നൂര്‍ വെള്ളൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന നബിദിനാഘോഷം വെള്ളൂര്‍ മമ്പഉല്‍ ഉലൂം മദ്‌റസയില്‍ നടത്തി.
രാവിലെ ഘോഷയാത്ര നടന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഖത്തീബ് ഉമ്മുല്‍ ഫാറൂഖ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. എം അബ്ദുല്ല, സഈദ് മൗലവി, സി മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ദര്‍സ് വിദ്യാര്‍ഥികളുടെ ദഫ് പ്രദര്‍ശനവും ഉണ്ടായി. ഇന്ന് വൈകീട്ട് നടക്കുന്ന വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മല്‍സരങ്ങള്‍ കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. എം അബ്ദുള്‍ ജലീല്‍ ഹാജി, ഒ ടി അബ്ദുസ്സലാം ഹാജി, ടി പി അബ്ദുള്‍ ഖാദര്‍, കെ എം മമ്മു പങ്കെടുക്കും. കോളയാട്— ടൗണില്‍ നബിദിന റാലിക്ക് കോളയാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി രക്ഷാധികാരി എന്‍ പോക്കര്‍ ഹാജി, പ്രസിഡന്റ് ടി കെ അബൂബക്കര്‍, സെക്രട്ടറി എ ടി കുഞ്ഞമ്മദ്, എന്‍ അബ്ദുല്ല കോളയാട്, ഖത്തീബ് മുജീബുര്‍റഹ്മാന്‍ ബാഫഖി നേതൃത്വം നല്‍കി.
കൂത്തുപറമ്പ് കോട്ടയംപൊയില്‍ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മഹല്ല് ഭാരവാഹികളും നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്ന് നബിദിന സന്ദേശയാത്ര നടത്തി. തുടര്‍ന്നു നടന്ന സമ്മേളനം യു വി യൂസഫ് ഹാജിയുടെ അധ്യക്ഷതയി ല്‍ കോട്ടയംപൊയില്‍ മഹല്ല് ജുമാ മസ്ജിദ് ഖത്തീബ് ഉദ്ഘാടനം ചെയ്തു. കെ പി ജലീല്‍, പി വി യൂസുഫ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം കെ വി റിയാസ് സംസാരിച്ചു. മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികളില്‍ വിജയിച്ചര്‍ക്ക് സമ്മാനം വിതരണം ചെയ്തു. കോട്ടയം പൊയില്‍ പള്ളിയിലും മദ്‌റസയിലും സേവനമനുഷ്ഠിച്ച മഹ്മൂദ് ഉസ്താദിനെ ആദരിച്ചു. പി കെ ഫൈസല്‍, പി കെ സഫീര്‍, പി റിശാദ്, കെ പി റാഫി നേതൃത്വം നല്‍കി. അത്തായക്കുന്ന് ജിഎംടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ മത സൗഹാര്‍ദ സമ്മേളനം നടത്തി. പള്ളിയത്ത് ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ മഹ്മൂദ് അധ്യക്ഷത വഹിച്ചു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ടി കെ അഷറഫ്, കെ ശ്രീജ, അഡ്വ. അഹമ്മദ് മാണിയൂര്‍, കെ വി കുഞ്ഞബ്ദുല്ല, കുങ്കാരന്‍ ഭാസ്‌കരന്‍, എ കെ മാധവന്‍, എ റഷീദ് സംസാരിച്ചു. എസ്‌വൈഎസ് സാന്ത്വന സമിതി പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്തു.
ഡെപ്യൂട്ടി മേയര്‍ സി സമീര്‍ ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുര്‍റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, ഡോ. മായ സംസാരിച്ചു. സി കെ ഹാശിം, അഫ്‌സല്‍ മഠത്തില്‍, കെ പി യൂനുസ്, കെ റിയാസ് കക്കാട്, കെ പി ശഫീക്ക്, ഇ റുഷ്ദി, കെ നൗഫല്‍, ഷമില്‍, ടി എം അശ്‌റഫ്, റാഷിദ് തായത്തെരു നേതൃത്വം നല്‍കി. മട്ടന്നൂര്‍ വെമ്പടി മുനവ്വിറുല്‍ ഇസ്‌ലാം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നബിദിന റാലി നടത്തി. അബ്ദുസ്സലാം തണലോട്ട്, സി എച്ച് ഇബ്രാഹീം, സി എച്ച് മുഹമ്മദ്, സി എച്ച് സാദിരി, കെ സിദ്ദിഖ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it