kannur local

പ്രവാചകന്‍ ലോക ജനതയ്ക്ക് ജീവിത മാതൃക: മന്ത്രി

പുറത്തീല്‍: പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതം മത-ജാതി-രാഷ്ട-ഭാഷ ഭേദമന്യേ മുഴുവന്‍ ലോക ജനതക്കും ജീവിത മാതൃകയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
പുറത്തീല്‍ മിര്‍ക്കത്തുല്‍ ഇസ്‌ലാം ജമാത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം, ഖുര്‍ആനും വേദങ്ങളും ബൈബിളും നല്‍കുന്ന സന്ദേശങ്ങളും ആശയങ്ങളും നിത്യജീവിതത്തില്‍ പകര്‍ത്താത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ടി കെ അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എം മുസമ്മില്‍, ഒ എം നൂറുദ്ദീന്‍ സംസാരിച്ചു. മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.
Next Story

RELATED STORIES

Share it