kozhikode local

പ്രവാചകനെ നിന്ദിച്ച സിപിഎം ജില്ലാ കമ്മിറ്റി പിരിച്ചുവിടണം : ചെന്നിത്തല



മുക്കം: എഴാം നൂറ്റാണ്ടില്‍ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന പ്രവാചകനെ നിന്ദിച്ച സിപിഎം ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും പാര്‍ട്ടി മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗെയില്‍ സമരത്തിന്റെ പേരില്‍ താടിയും, തലപ്പാവും നോക്കി ജനങ്ങളെ തീവ്രവാദികളാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് കാലം മറുപടി നല്‍കുമെന്നും അദ്ദേഹം   പറഞ്ഞു. പടയൊരുക്കം ജാഥക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരാക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയേക്കാള്‍ വലിയ ഫാഷിസ്റ്റ് മനോഭാവമാണ് ഇത്. സിപിഎമ്മിനൊപ്പം നില്‍ക്കുംമ്പോള്‍ നല്ലവരും, അല്ലാത്തപ്പോള്‍ തീവ്രവാദികളുമായി ചിത്രീകരിക്കുന്നത് ശരിയല്ല. കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മുക്കത്തും കൊടിയത്തൂരും വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂടെ കൂട്ടി മല്‍സരിച്ച് ജയിച്ചവര്‍ ഗെയില്‍ സമരം വന്നപ്പോള്‍ അവരെ തീവ്ര വാദികളാക്കിയത് ഇതിന് തെളിവാണ്. തോമസ് ചാണ്ടിയും സിപിഎമ്മും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് അദ്ദേഹത്തിനെതിരേ നടപടിയെടുക്കാത്തതിന് കാരണം. പണത്തിന് മീതേ പരുന്തും പറക്കില്ലെന്നതാണ് സ്ഥിതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം മൂലം കേരള ജനത ചെകുത്താനും കടലിനുമിടയിലാണ്. ബിജെപിയെ നേരിട്ടെതിര്‍ക്കുന്നത് കോണ്‍ഗ്രസ്സാണ്.  സിപിഎം മുഖ്യ ശത്രു ആരെന്ന് വെളിപ്പെടുത്തണം. യച്ചൂരി മോദിക്കെതിരേ പറയുംമ്പോള്‍ പിണറായിയുടെ കൈ മോദിയുടെ തോളിലാണെന്നും അദേഹം പരിഹസിച്ചു. സ്വീകരണ പരിപാടി ഡോ. എം കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ എം അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. ടി സിദ്ധീഖ്, ബാബു പൈക്കാട്ടില്‍, സി കെ കാസിം, വി കുഞ്ഞലി സംസാരിച്ചു. എരഞ്ഞി മാവിലെ ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് മുക്കത്തെത്തിയത്. താമരശ്ശേരി:  പടയൊരുക്കം ജാഥക്ക് താമരശ്ശേരിയില്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖ് അധ്യക്ഷത വഹിച്ചു. എം കെ മുനീര്‍ എംഎല്‍എ, മുന്‍ എംഎ ല്‍എ മാരായ സി മോയിന്‍ കു ട്ടി, സിറിയക് ജോണ്‍, വിഎം ഉമ്മര്‍, കോണ്‍ഗസ്രേ് നേതാക്കളായ സുബ്രമണ്യന്‍,അരവി ന്ദന്‍, ജനതാദള്‍ നേതാവ് മനയത്ത് ചന്ദ്രന്‍  സംസാരിച്ചു.കുന്ദമംഗലം: ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് കുന്ദമംഗലത്ത് നല്‍കിയ സ്വീകരണം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. സി മാധവദാസ് അധ്യക്ഷത വഹിച്ചു. ജോണി നെല്ലൂര്‍, വി ഡി സതീശന്‍, ഷാനിമോള്‍ ഉസ്മാന്‍, പി കെ ഫിറോസ്, എം കെ മുനീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it