Flash News

പ്രവാചകനെ അപമാനിച്ച എടപ്പാള്‍ സ്വദേശിക്ക് ദുബയില്‍ ഒരുവര്‍ഷം തടവ്‌

പ്രവാചകനെ അപമാനിച്ച എടപ്പാള്‍ സ്വദേശിക്ക് ദുബയില്‍ ഒരുവര്‍ഷം തടവ്‌
X


പൊന്നാനി: സോഷ്യല്‍ മീഡിയയിലൂടെ പ്രവാചകനിന്ദ നടത്തിയ കേസില്‍ ദുബയില്‍ മലയാളിക്ക് ശിക്ഷ. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ആര്‍എസ്എസ് അനുഭാവി സജു സി മേനോനാ(31)ണ് ദുബയ് കോടതി ഒരുവര്‍ഷം തടവും അഞ്ചുലക്ഷം ദിര്‍ഹം (88 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും വിധിച്ചത്. ദുബയില്‍ ഇലക്ട്രിക്കല്‍ തൊഴിലാളിയായ ഇദ്ദേഹത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി, പിഴ അടച്ചതിനുശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ നവംബറിലാണ് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ ദുബയ് വിമാനത്താവളത്തില്‍ വച്ച് ഇയാള്‍ പോലിസ് പിടിയിലായത്. പ്രവാചകനെയും ഇസ്‌ലാമിനെയും അധിക്ഷേപിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അത് ശ്രദ്ധയില്‍പെട്ടവര്‍ ഇയാള്‍ ജോലിചെയ്യുന്ന കമ്പനിയിലും പോലിസിലും പരാതി നല്‍കി. തുടര്‍ന്ന് ഇയാളോട് കമ്പനി അവധിയില്‍ പോവാന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാള്‍ പിടിയിലായത്. സ്വന്തം ഫോണില്‍ നിന്ന് യുവാവ് തന്നെയാണ് ഫേസ്ബുക്ക് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഹാക്കിങ് നടന്നതായി കണ്ടെത്താനായില്ല. അഞ്ചുദിവസത്തിനകം യുവാവിന് അപ്പീല്‍ നല്‍കാമെന്ന് കോടതി വ്യക്തമാക്കി. പോസ്റ്റുകള്‍ വിവാദമായതോടെ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ജീവമാക്കിയിരുന്നു. എന്നാല്‍, പോലിസ് വീണ്ടും ആക്റ്റിവേറ്റ് ചെയ്ത് നീക്കംചെയ്ത പോസ്റ്റുകളും മറ്റും കണ്ടെത്തി.
Next Story

RELATED STORIES

Share it