Districts

പ്രവാചകനെതിരേ ഫേസ്ബുക്ക് പോസ്റ്റ്; സൈബര്‍സെല്ലിന് പരാതി നല്‍കി

പ്രവാചകനെതിരേ ഫേസ്ബുക്ക് പോസ്റ്റ്; സൈബര്‍സെല്ലിന് പരാതി നല്‍കി
X
താമരശ്ശേരി: വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ വളരെ മോശപ്പെട്ട രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരേ പോലിസിലും സൈബര്‍ സെല്ലിലും പരാതി. താമരശ്ശേരി ചുങ്കം കെ കെ അബ്ദുല്‍ മജീദാണ് കോഴിക്കോട് റൂറല്‍ എസ്പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഫ്രീ തിങ്കേഴ്‌സ് വേള്‍ഡ് എന്ന ഗ്രൂപ്പ് വഴിയാണ് ജോര്‍ജ് ജോസഫ് എന്ന പേരില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.



യുനൈറ്റഡ് എഗൈന്‍സ്റ്റ് ഇസ്‌ലാമിക് ടെറര്‍ എന്ന പേരില്‍ ജോണ്‍ സ്റ്റിവാര്‍റ്റ് ബ്ലസാര്‍ഡ് എന്ന ആളുടെ പോസ്റ്റാണ് ഷെയര്‍ ചെയ്തത്. വാണ്ടഡ് എന്ന തലക്കെട്ടില്‍ നബിയുടേതെന്ന പേരില്‍ താടിയും തലപ്പാവും അണിഞ്ഞ ഒരു അറബിയുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. ഇന്റര്‍പോള്‍ തിരയുന്ന പിടികിട്ടാപ്പുള്ളി എന്ന തരത്തിലുള്ള പോസ്റ്റും നല്‍കിയിട്ടുണ്ട്. ഈ പോസ്റ്റിനു പിന്നാലെ ഇന്നലെ ഇതേ ഫ്രീ തിങ്കേഴ്‌സില്‍ പ്രവാചകനെ അപമാനിക്കുന്നതരത്തില്‍ വീണ്ടും പടവും കാര്‍ട്ടൂണും കമന്റും പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളില്‍ വ്യാജ ഐഡി ഉപയോഗിച്ചാണ് പലരും പോസ്റ്റുകള്‍ ഇടാറുള്ളതെങ്കിലും സൈബര്‍സെല്ലിന് ഇവരെ കണ്ടെത്താന്‍ കഴിയുമെന്ന് പോലിസ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it