Flash News

പ്രവാചകനിന്ദ നടത്തിയ സി.പി.എം. ജില്ലാ കമ്മറ്റി മാപ്പ് പറയണം: ചെന്നിത്തല

പ്രവാചകനിന്ദ നടത്തിയ സി.പി.എം. ജില്ലാ കമ്മറ്റി മാപ്പ് പറയണം: ചെന്നിത്തല
X

മാനന്തവാടി: ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടവര്‍ക്ക് പിന്തുണ നല്‍കരുതെന്ന ഗെയില്‍ സമരക്കാരെ പരാമര്‍ശിച്ചു കൊണ്ടുള്ള സി.പി.എം.കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന തികഞ്ഞ പ്രവാചകനിന്ദയാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജില്ലാ കമ്മറ്റി പിരിച്ചുവിടാന്‍ സി.പി.എം.തയ്യാറാവണം.


പടയൊരുക്കത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ രമേശ് ചെന്നിത്തല മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അഞ്ചാംം നൂറ്റാണ്ടോ എട്ടാം നൂറ്റാണ്ടോ പ്രതിപാദിക്കാതെ പ്രവാചകന്‍ മുഹമ്മദ് നബി പ്രബോധന ദൗത്യം നിര്‍വ്വഹിച്ച ഏഴാം നൂറ്റാണ്ട് പ്രതിപാദിച്ചത്‌ ഗൂഡ ലക്ഷ്യത്തോടെയും പ്രവാചകനിന്ദയുമാണ്. ആര്  ചെയ്യുന്നുവെന്ന് നോക്കിയല്ല സര്‍ക്കാര്‍ സമരത്തെ സമീപിക്കേണ്ടത്.


അവര്‍ ഉന്നയിക്കുന്ന വിഷയത്തെ നോക്കിയാണ്. പശ്ചിമ ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയാവാനാണു് പിണറായിയുടെ ശ്രമം. ഗെയില്‍ വിഷയത്തില്‍ ചര്‍ച്ചക്ക് വിളിച്ചിട്ടും ഏകാധിപതിയുടെ സ്വരമാണ് പിണറായിയുടെ ഇന്നലെയുണ്ടായ പ്രസ്താവന. ചര്‍ച്ച പരാജയപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഇന്ന് പടയൊരുക്കത്തിന്റെ ഭാഗമായുള്ള മുക്കത്തെ സ്വീകരണ പരിപാടിക്ക് ശേഷം സമരത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുമെന്നും സമരത്തിന് യുഡിഎഫ്‌ എല്ലാ പിന്തുണയും നല്‍കുമെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു'. സമരസമിതി ക്കാരെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍ യുഡിഎഫ്‌ ഉം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് എം.പി. എം.ഐ.ഷാനവാസും അറിയിച്ചു. സി മമ്മൂട്ടി എം.എല്‍.എ.ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.ജോണി നെല്ലൂര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it