പ്രവാചകനിന്ദയെ നേരിടേണ്ടത് പ്രവാചക പാതയിലൂടെ: ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: പ്രവാചക നിന്ദയെ നേരിടേണ്ടത് പ്രവാചക പാതയിലൂടെയാവണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഐഎസ്എം സംഘടിപ്പിച്ച ഇസ്‌ലാം വിമര്‍ശനം; പ്രവാചക നിന്ദ: രാഷ്ട്രീയവും പ്രതിരോധവും എന്ന  സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും പ്രവാചക നിന്ദയും ഒന്നായി കാണാനാവില്ലെന്നും വിമര്‍ശനങ്ങളെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളാമെങ്കിലും മതനിന്ദ ക്രിമിനല്‍ കുറ്റമായാണ് കാണേണ്ടത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രകോപിപ്പിച്ചുകൊണ്ട് ഇസ്‌ലാമോഫോബിയ വളര്‍ത്തുകയെന്ന സാമ്രാജ്യത്വ കുത്തകയുടെ ഭാഗമാണ് ഇന്ന് ലോകത്ത് നടക്കുന്ന പ്രവാചക നിന്ദകള്‍. പ്രവാചക നിന്ദയെ പ്രവാചക മാതൃകയില്‍ തന്നെ അഭിമുഖീകരിക്കാന്‍ മുസ്‌ലിം സമൂഹം സജ്ജമാവണമെന്നും പ്രകോപിതരാവാതെ പ്രവാചക ജീവിതത്തിന്റെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. ഒ അബ്ദുറഹ്മാന്‍, പി കെ ഫിറോസ്, എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ, കെ വേണു, ഐഎസ്എം സംസ്ഥാന ജന. സെക്രട്ടറി ഫൈസല്‍ നന്മണ്ട സംസാരിച്ചു.
Next Story

RELATED STORIES

Share it