wayanad local

പ്രവര്‍ത്തനമികവ് ഐസിയെ വീണ്ടും സഭയിലെത്തിച്ചു

സുല്‍ത്താന്‍ ബത്തേരി: ചിട്ടയായ പ്രവര്‍ത്തനവും ജനസമ്മതിയും ഐ സി ബാലകൃഷ്ണനെ വീണ്ടും നിയമസഭയിലെത്തിച്ചു. എതിര്‍ സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യനെ 11,198 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ജില്ലയില്‍ കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ യുഡിഎഫിന്റെ അഭിമാനം കാത്തത് സുല്‍ത്താന്‍ ബത്തേരിയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ഒരിക്കലും പിന്നിലാവാത്ത ഐ സി ബാലകൃഷ്ണന്‍ ഘട്ടംഘട്ടമായി ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്.
ഒടുവില്‍ അന്തിമ ഫലം വന്നപ്പോള്‍ തൊട്ടടുത്ത എതിരാളിയേക്കാള്‍ 11,198 വോട്ടുകള്‍ക്ക് മുന്നിലായി. 2011ലെ ഭൂരിപക്ഷത്തേക്കാള്‍ 3,615 വോട്ടുകള്‍ അതികം നേടിയെന്നതും ഐ സി ബാലകൃഷ്ണന്റെ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. 75,747 വോട്ടുകള്‍ ഐ സി ബാലകൃഷ്ണന്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന് 64,549 വോട്ടാണ് ലഭിച്ചത്. മീനങ്ങാടി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിച്ചുള്ളൂ.
മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫ് ലീഡ് നിലനിര്‍ത്തി. ഏറെ പ്രതീക്ഷയോടെ മണ്ഡലത്തില്‍ മല്‍സരിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവിന് 27,920 വോട്ടുകളാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it