Flash News

പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം;പുറത്തുവന്നത് നിയമപാലകരുടെ സംഘ്പരിവാര്‍ മനോഭാവം-പോപുലര്‍ ഫ്രണ്ട് ജില്ലാകമ്മിറ്റി

പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം;പുറത്തുവന്നത് നിയമപാലകരുടെ സംഘ്പരിവാര്‍ മനോഭാവം-പോപുലര്‍ ഫ്രണ്ട് ജില്ലാകമ്മിറ്റി
X


കാസര്‍കോട്: ബാബരി മസ്ജിദ് ധ്വംസനത്തെ അനുസ്മരിച്ചു കൊണ്ടും പ്രതിഷേധിച്ചു കൊണ്ടും പോസ്റ്റര്‍ പതിക്കുകയായിരുന്ന പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്ത നടപടി കാസര്‍കോട് പോലിസ് സ്‌റ്റേഷനിലെ നിയമപാലകരുടെ സംഘ്പരിവാര്‍ മനോഭാവമാണ് പുറത്ത് കൊണ്ടുവരുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മിറ്റി.
ബാബരി ധ്വംസനത്തിനു ശേഷം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാറുണ്ട്.
നാളിതുവരെ ഒരു സംസ്ഥാനത്തോ ഒരു ജില്ലയിലോ സര്‍ക്കാറിന്റെയോ നിയമപാലകരുടേയോ ഭാഗത്തു നിന്നുമില്ലാത്ത സമീപനമാണ് കാസര്‍കോട് സ്‌റ്റേഷനിലെ നിയമ പാലകരില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായത്.
കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ അസഭ്യം പറയുകയും രാജ്യദ്രോഹി എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത നിയമ പാലകരുടെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിക്കെടുത്താനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ എന്നും കമ്മിറ്റി ആരോപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തേ ഇല്ലാതാക്കുകയും ഇരകള്‍ക്ക് ശബ്ദിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്ന നിലവാരം കുറഞ്ഞ സംഘ്പരിവാര്‍ അനുകൂല പോലിസ് നടപടി തിരുത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹനീഫ് ഉദുമ, ഉമറുല്‍ ഫാറൂഖ്, മഹമൂദ്, അലി ഉപ്പള, ലിയാഖത്ത് തൃക്കരിപ്പൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it