പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ പ്രളയ പുനരുദ്ധാരണപ്രവര്‍ത്തനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന് മുസ്‌ലിംലീഗ് നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ പുതിയ അക്കൗണ്ടിലേക്കു മാറ്റാന്‍ പ്രത്യേക ഉത്തരവിറക്കിയെങ്കിലും പിന്നീട് അതു പിന്‍വലിക്കുന്ന കാഴ്ചയാണുണ്ടായത്. ഇതു പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതാശ്വാസത്തിന് ലഭിക്കുന്ന ഫണ്ട് സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും വ്യക്തമാക്കി.കന്യാസ്ത്രീകളുടെയും പി കെ ശശി എംഎല്‍എയുടെയും വിഷയങ്ങളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച് പറയേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടരുന്ന മൗനം ഭൂഷണമല്ല. യുഡിഎഫിന്റെ നിലപാട് യുഡിഎഫ് യോഗത്തിനു ശേഷം വ്യക്തമാവും.
Next Story

RELATED STORIES

Share it