പ്രളയശേഷമുള്ള അസാധാരണ പ്രതിഭാസങ്ങള്‍ പഠിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തിനു ശേഷം കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ പ്രതിഭാസങ്ങള്‍ പഠിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നത്, ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ വ്യതിയാനം, ഭൂമി വിണ്ടുകീറല്‍ എന്നിവ പരിശോധിക്കാന്‍ സെന്റര്‍ ഫോ ര്‍ വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി. റോഡുകള്‍, പാലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്ററിനെയും ജൈവവൈവിധ്യ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കേരള വന ഗവേഷണ കേന്ദ്രം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആ ന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് എന്നീ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയതായി അറിയിച്ചു.

Next Story

RELATED STORIES

Share it