പ്രളയബാധിതര്‍ക്ക് പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ്

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുമായി തൃപ്പൂണിത്തുറയിലെയും ചെങ്ങന്നൂരെയും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ് സംഘടിപ്പിക്കും.
ഈ മാസം 15നു നടക്കുന്ന ക്യാംപില്‍ സൗജന്യമായാവും സേവനങ്ങള്‍ നല്‍കുക. അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍ (എആര്‍എന്‍) കൈപ്പറ്റിയ ശേഷം കേടുപാടുകള്‍ സംഭവിച്ച പാസ്‌പോര്‍ട്ടുമായാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടത്.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പോലിസ് സ്റ്റേഷനില്‍ നിന്നുള്ള എഫ്‌ഐആറോ, ലോസ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. എല്ലാ ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്കും ഈ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447731152 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Next Story

RELATED STORIES

Share it