kozhikode local

പ്രളയബാധിതരെ സഹായിക്കാന്‍ ലക്ഷം വസ്ത്രവുമായി വിദ്യാര്‍ഥികള്‍

കൈതപ്പൊയില്‍: ഉത്തരേന്ത്യയിലെ പ്രളയബാധിതരെ സഹായിക്കാന്‍ മര്‍കസ് ലോ കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സേവ് ഹ്യുമാനിറ്റി കാംപയിന്റെ ഭാഗമായി ശേഖരിച്ച ഒരു ലക്ഷത്തോളം വസ്ത്രങ്ങളുമായി വാഹനം പുറപ്പെട്ടു.പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച ബീഹാര്‍, അസാം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ദുരിതബാധിതരെ സഹായിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ കൈതപ്പൊയില്‍ ലോ കോളജ് കാംപസില്‍ നിന്ന് വസ്ത്രവുമായി പുറപ്പെട്ട വാഹനം കോടഞ്ചേരി പോലിസ് എസ്‌ഐ ശ്രീനിവാസന്‍ ഫഌഗ് ഓഫ്  ചെയ്തു. ബദര്‍ ഹാജി കൈതപ്പൊയില്‍, അലവി സഖാഫി കായലം, മുഹമ്മദ് ശംവീല്‍ നൂറാനി, സയ്യിദ് സുഹൈല്‍ മശ്ഹൂര്‍,ശംസീര്‍ നൂറാനി പയ്യന്നൂര്‍, ജരീര്‍ നൂറാനി, ഫായിസ് നൂറാനി , ഉബൈദ് നൂറാനി ഗുജറാത്ത് സംബന്ധിച്ചു.
Next Story

RELATED STORIES

Share it