thrissur local

പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി നമ്മള്‍ ചാവക്കാട്ടുകാര്‍

ചാവക്കാട്: പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി നമ്മള്‍ ചാവക്കാട്ടുകാര്‍. പ്രളയം ദുരിതം വിതച്ച കനോലി കനാലിന്റെ തീരപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളായ മണത്തല, പുന്ന, പള്ളിത്താഴം, കണ്ണികുത്തി, ഒറ്റത്തെങ്ങ്, പാലയൂര്‍, കുഞ്ചേരി, തങ്ങള്‍പ്പടി, മാങ്ങോട്ട് എന്നിവിടങ്ങളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളെത്തിച്ചാണ് ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ എന്ന ആഗോള സൗഹൃദക്കൂട്ട് ദുരിതബാധിതര്‍ക്ക് താങ്ങായത്.
ആവശ്യവസ്തുക്കള്‍ക്കു പുറമേ രോഗികള്‍ക്ക് വിവര നിര്‍ദേശങ്ങളും മരുന്നുകളും വിതരണം ചെയ്ത് ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ വൊളന്റിയര്‍മാ ര്‍ ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള തങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഗള്‍ഫ് രാജ്യങ്ങളിലുള്ള ചാവക്കാട്ടുകാരായ പ്രവാസികളുടെ പൂര്‍ണ പിന്തുണയോടെയാണ് സംഘടനയുടെ പ്രവര്‍ത്തനം. സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി യോജിച്ച് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംഘടന സഹകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള അടുത്ത ഘട്ടത്തില്‍ പ്രളയപ്രദേശങ്ങളില്‍ കച്ചേരിത്തറ കിണറില്‍നിന്ന് ശേഖരിച്ച ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യും. തുടര്‍ന്ന് സംഘടനാ ഭാരവാഹികള്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അര്‍ഹരും എന്നാല്‍ സാങ്കേതികമായി അവഗണിക്കപ്പെടുന്നവര്‍ക്കുമായി പുനര്‍നിര്‍മാണ, ചികില്‍സ, വിദ്യാഭ്യാസ സഹായങ്ങള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കാനാണ് തീരുമാനം. ദുരിതാശ്വാസപ്രവ ര്‍ത്തനത്തിന് എം കെ നൗഷാദ് അലി, പി കെ അബ്ദുല്‍ കലാം, പി വി മധുസൂദനന്‍, വി ടി അബൂബക്കര്‍, റസാക്ക് അറയ്ക്ക ല്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it