thiruvananthapuram local

പ്രളയദുരന്തത്തില്‍ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

തിരുവനന്തപുരം: പ്രളയ കെടുതിയില്‍ ദുരന്തമനുഭവിച്ച ജനങ്ങളെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ രക്ഷിക്കുകയും റിലീഫ് ക്യാംപുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വിവിധ ജില്ലകളിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ തിരുവനന്തപുരം ചപ്പാത്തിലെ ശാന്തീഗ്രാമില്‍ ചേര്‍ന്ന പുനരധിവാസ, പുനര്‍നിര്‍മാണ ആസൂത്രണ സെമിനാറില്‍ ആദരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളിലും റിലീഫ് ക്യാംപുകളിലും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ പങ്ക് മികച്ചതായിരുന്നെന്നും പ്രാദേശീക സംഘടനാ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ കണ്ടെത്തുന്നതിനും വിതരണം ചെയ്യുന്നതിനും ഒരോസംഘടനകളും പ്രത്യേകം ശ്രദ്ധ വഹിച്ചെന്നും യോഗം വിലയിരുത്തി. പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും സര്‍ക്കാര്‍, വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ മുതലായവരൂടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതോടൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കാനും സെമിനാറില്‍ തീരുമാനിച്ചു. നവകേരള നിര്‍മാണത്തില്‍, സന്നദ്ധസംഘടനകള്‍ക്ക് ഏറ്റെടുത്തു നടത്താവുന്ന മേഖലകളെക്കുറിച്ചും ചര്‍ച്ച നടന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ ഭാരവാഹികള്‍, പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സെമിനാറില്‍ സംബന്ധിച്ചു. ക്ലാസുകള്‍ക്ക് സിസിഡിയു ഫാക്കല്‍റ്റി അംഗങ്ങളായ അഡ്വ.ആര്‍ സജു, ബികെ മുകേഷ്, സഹായി ഡയറക്ടര്‍ ജി പ്ലാസിഡ്, ശാന്തിഗ്രാം ആരോഗ്യനികേതനം ഡയറക്ടര്‍ വി.വിജയകുമാര്‍, കജഥഒഅ ഡയറക്ടര്‍ യോഗാചാര്യ ഡി. ശ്രീകണ്ഠന്‍ നായര്‍ , കേരള സര്‍വകലാശാല റിസര്‍ച്ച് അസിസ്റ്റന്റ് എംഐ ഭരത് കുമാര്‍, കാവല്‍ പ്രൊജക്ട് സോഷ്യല്‍ വര്‍ക്കര്‍ എം മഹേശ്വരി വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ശാന്തിഗ്രാം ഡയറക്ടര്‍ എല്‍ പങ്കജാക്ഷന്‍, ഇന്‍ഫാക്ട് ഡയറക്ടര്‍ റോണി ജോസഫ്, പ്ലാനറ്റ്‌കേരള ഡയറക്ടര്‍ ആന്റണികുന്നത്ത് സെമിനാറിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it