പ്രളയദുരന്തം: അടിയന്തര കര്‍മപദ്ധതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ഹരജി

കൊച്ചി: പ്രളയ ദുരന്തത്തെ നേരിടാന്‍ കേന്ദ്ര ജല കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് അടിയന്തര കര്‍മപദ്ധതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി സുധീഷ് വി സെബാസ്റ്റ്യന്‍, പാണ്ടനാട് സ്വദേശി ഷേര്‍ലി എന്നിവര്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഡാമുകളിലെ ജലം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് പ്രളയ ദുരന്തം ഉണ്ടാകാന്‍ കാരണം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it