malappuram local

പ്രളയത്തില്‍ നഷ്ടമായ രേഖകള്‍ വീണ്ടെടുക്കാന്‍ അദാലത്ത്

മലപ്പുറം: പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ജില്ലാ ഭരണകൂടം, സംസ്ഥാന ഐടി മിഷന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ അദാലത്ത് നടത്തുന്നു. ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് ഓഫിസിലാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. നാളെ രാവിലെ 11 ന് നടത്തുന്ന അദാലത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇതിനെ തുടര്‍ന്ന് മറ്റ് താലൂക്കുകളിലും അദാലത്ത് നടത്തും. എസ്എസ്എല്‍സി ബുക്ക്, റേഷന്‍ കാര്‍ഡ്, ഇലക്്ഷന്‍ ഐഡി കാര്‍ഡ്, ആധാര്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ് ആധാരം, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ പങ്കെടുക്കും.
ഒരു രേഖയും ഇല്ലെങ്കിലും പേര് മാത്രം ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ച്ച് ചെയ്യുന്നതിനുള്ള സൗകര്യം അക്ഷയ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റൈലൈസഡ് ലോക്കര്‍ സംവിധാനത്തിലേക്ക് മാറ്റും. ഇതിനായി വ്യക്തികളുടെ പേരില്‍ ആധാര്‍ അധിഷ്ഠിത അക്കൗണ്ടുകള്‍ തുടങ്ങും. തല്‍സമയം വിവാഹം, ജനനം, മരണം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുക. ബാക്കിയുള്ളവര്‍ക്ക് ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്നോ അല്ലെങ്കില്‍ തപാല്‍ വഴിയോ എത്തിക്കുന്നതിന് സൗകര്യം ഒരുക്കും.
അതേസമയം, കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടായനാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാനത്ത് എത്തിയ കേന്ദ്രസംഘം ഇന്ന് ജില്ലയില്‍ പരിശോധന നടത്തും. പാലക്കാട് ജില്ലയിലെ പരിശോധനയ്ക്കുശേഷമാണ് സംഘം ജില്ലയില്‍ എത്തുന്നത്. പ്രളയത്തില്‍ നാശനഷ്ടമുണ്ടായ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. നിലമ്പൂര്‍, കരുവാരക്കുണ്ട് മേഖലകളിലാണ് സന്ദര്‍ശനം നടത്തുക. എന്‍ഐടിഐ ആയോഗ് ഉപദേശകന്‍ ഡോ.യോഗേഷ് സൂരി, കേന്ദ്ര സര്‍ക്കാരിന്റ ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ ആന്റ്് സാനിറ്റേഷന്‍ വകുപ്പിന്റെ അഡീഷനല്‍ അഡൈ്വസര്‍ ഡോ.ദിനേഷ്ചന്ദ്, കേന്ദ്ര റോഡ് ട്രാന്‍സ്്‌പോര്‍ട്ട് ആന്റ് ഹൈവെ തിരുവന്തരപുരം മേഖല ഓഫിസിലെ റീജ്യനല്‍ ഓഫിസര്‍ വി വി ശാസ്ത്രി എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ ഒമ്പതിന് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. കേന്ദ്രസംഘം വരുന്നതിന് മുന്നോടിയായി കലക്ടറേറ്റില്‍ എഡിഎം വി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആര്‍ഡിഒ ജെ മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, ജില്ലാതല ഉദ്യോഗസ്തര്‍, തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it