പ്രളയക്കെടുതി: 4796.35 കോടി സഹായം വേണമെന്ന് കേരളം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സഹായം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു നിവേദനം സമര്‍പ്പിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ലഭിക്കാന്‍ അര്‍ഹതയുള്ള 4796.35 കോടി രൂപയുടെ സഹായമാണ് നിവേദനത്തിലെ ആവശ്യം.
പൂര്‍ണ നാശനഷ്ടക്കണക്ക് ഉള്‍പ്പെടുന്ന പുനരധിവാസ പാക്കേജ് ആവശ്യപ്പെടുന്ന നിവേദനം ഉടനെ സംസ്ഥാനം കേന്ദ്രത്തിനു നല്‍കും.
2018 ആഗസ്ത് 1 മുതല്‍ 31 വരെയുള്ള പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനു സഹായം ആവശ്യപ്പെട്ടുള്ള നിവേദനം നല്‍കിയത്. 4796.35 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം നിവേദനത്തി ല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം ദേശീയ ദുരന്ത നിവാരണ ഫണ്ടി ല്‍ നിന്നു ലഭിക്കാന്‍ അര്‍ഹതയുള്ള തുക മാത്രമാണ് ഈ നിവേദനത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യം. യഥാര്‍ഥ നാശനഷ്ടം ഇതിന്റെ പതിന്‍മടങ്ങാണ്. അതുകൊണ്ട് പൂര്‍ണ നാശനഷ്ടക്കണക്ക് ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ പുനരധിവാസ പാക്കേജ് ആവശ്യപ്പെടുന്ന മെമ്മോറാണ്ടം ഉടനെ കേന്ദ്രത്തിനു സമര്‍പ്പിക്കും. ഇതിലാവും 40,000 കോടിയിലധികം വരുന്ന സംസ്ഥാനത്തിന്റെ ആകെ നാശനഷ്ടം ഉള്‍പ്പെടുക.
നിലവില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം ഈ മാസം 20ഓടുകൂടി സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.
ആഗസ്ത് 1 മുതല്‍ 31 വരെയുള്ള പ്രളയക്കെടുതിയില്‍ 339 പേര്‍ മരണപ്പെട്ടു. 59,345 ഹെക്ടര്‍ കൃഷിനാശമുണ്ടായി. 9538 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 6,05,675 പേ രെ പ്രളയം ബാധിച്ചതായും നിവേദനം ചൂണ്ടിക്കാട്ടുന്നു. നാശനഷ്ടം വളരെ വലുതാണെങ്കിലും എന്‍ഡിആര്‍എഫ് മാനദണ്ഡപ്രകാരം അടിയന്തര സഹായം നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
നേരത്തേ സംസ്ഥാനത്തിന് 600 കോടി രൂപയുടെ കേന്ദ്രസഹായം ലഭിച്ചിരുന്നു. പ്രളയദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള സഹായം, തകര്‍ന്ന വീടുകള്‍, കുടിവെള്ളം, റോഡുകള്‍, കൃഷിനാശം, ആടുമാടുകളുടെയും പക്ഷിമൃഗാദികളുടെയും നാശനഷ്ടം എന്നിവയാണ് കേന്ദ്ര മാനദണ്ഡപ്രകാരം ആദ്യ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it