പ്രളയക്കെടുതി: 260 ആശുപത്രികള്‍ തുടങ്ങി- മന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഒറ്റപ്പെട്ടു പോയതും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളില്‍ അടിയന്തരമായി 260 താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടുദിവസം കൊണ്ടാണ് ശ്രമകരമായ ദൗത്യം നിര്‍വഹിച്ചത്. വാടകക്കെട്ടിടങ്ങളിലും മറ്റുമായി 30 ദിവസത്തേക്കാണ് ഇവ പ്രവര്‍ത്തനമാരംഭിച്ചത്. താല്‍ക്കാലിക സൗകര്യങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് ഏതാനും ചിലയിടങ്ങളില്‍ കൂടി രണ്ടു ദിവസത്തിനകം താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങും. പ്രളയക്കെടുതി വേളയില്‍ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിന്റെയും ആരോഗ്യ മേഖലയില്‍ നിന്നു മികച്ച പിന്തുണയാണ് ലഭിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് സേവനവും മരുന്നുകളും ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it