പ്രളയം: 100 ടണ്‍ ബ്ലീച്ചിങ് പൗഡര്‍കൂടി എത്തിക്കും

തിരുവനന്തപുരം: ചെന്നൈയിലെ പ്രളയബാധിതപ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി കേരള സര്‍ക്കാര്‍, 100 ടണ്‍ ബ്ലീച്ചിങ് പൗഡര്‍കൂടി ഉടന്‍ എത്തിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. 21 ടണ്‍ ബ്ലീച്ചിങ് പൗഡര്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഒരു ലക്ഷം ക്ലോറിന്‍ ടാബ്‌ലറ്റുകള്‍, പതിനായിരം ജോഡി ഗ്ലൗസുകള്‍, മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന ഇതിനകം ചെന്നൈയില്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
സൈക്ലോ ഫിനാക് സോഡിയം, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, പാന്റോ പ്രസോള്‍, സിനാറസിന്‍ മുതലായ ഗുളികകളാണ് വിതരണം ചെയ്തത്. അണ്ണാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആന്റ് പ്രിവന്റീവ് മെഡിസിന്‍ ഡയറക്ടറുടെ ഓഫിസില്‍ എത്തിക്കുന്ന ഇവയുടെ സംഭരണവും വിതരണവും ചെന്നൈയിലെ നോര്‍ക്ക സെല്ലിന്റെ മേല്‍നോട്ടത്തിലാണ്. തമിഴ്‌നാട് ആവശ്യപ്പെടുന്ന മുറയ്ക്ക് എന്തുസഹായത്തിനും തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it